aparna|
Last Modified വ്യാഴം, 4 ജനുവരി 2018 (16:03 IST)
മമ്മൂട്ടി ചിത്രമായ കസബയിലെ സ്ത്രീ വിരുദ്ധത നടി പാർവതി പരസ്യമായി ചൂണ്ടിക്കാണിച്ചത് മുതലാണ് മലയാള സിനിമയിൽ പുതിയ വിവാദം തുടങ്ങിയത്. മമ്മൂട്ടിയെ അപമാനിക്കുന്ന രീതിയിലുള്ള ആർട്ടിക്കിൾ വുമൺ ഇൻ
സിനിമ കളക്ടീവ് ഷെയർ ചെയ്തത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സംഭവം വിവാദമായതോടെ പോസ്റ്റ് റിമൂവ് ചെയ്യുകയും ചെയ്തു. ഏതായാലും വിഷയത്തിൽ ഡബ്ല്യൂസിസിക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി ആരാധികയായ സുജ എന്ന വീട്ടമ്മ.
സുജയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഞാന്‍ ഇവിടെ ഇങ്ങനെ ഒരു കുറിപ്പെഴുതുന്നത് ചില കൊച്ചമ്മമാരോടുളള അപേക്ഷ ആയിട്ടാണ്. വുമൺ ഇൻ സിനിമ കളക്ടീവ് എന്നൂളളതില്‍ നിന്ന് വുമൺ എന്ന പദം ദയവ് ചെയ്ത് നിങ്ങള്‍ എടുത്ത് മാറ്റണം. വുമൺ
എന്ന് പറഞാല്‍ സ്ത്രീകള്‍ എന്നാണ് അര്‍ത്ഥം. നിങ്ങളുടെ കഴിഞ്ഞ കുറച്ച് കാലമായുളള ചെയ്തികള്‍ ഞങ്ങളെ പോലുളള സാധാരണ സ്ത്രീകള്‍ക്കും കൂടി അപമാനം ഉണ്ടാക്കുന്നതാണ്..
ഒരു പാര്‍വ്വതി വിഷയവും
കസബ വിഷയവും കഴിഞ്ഞ് അടുത്ത തോന്ന്യവാസം വിളമ്പി നിങ്ങള്‍ ഇറങ്ങിയിരിക്കുന്നത് എന്തുദ്ദേശ്യത്തിലാണ്. നിങ്ങള്‍ ആഗ്രഹിച്ച ഒരു മറുപടി നിങ്ങള്‍ക്ക് മമ്മൂക്ക തന്നതും ആണ്. അത് അദ്ദേഹത്തിന്‍റെ മാന്യത. മമ്മൂട്ടി എന്ന നടന്‍ പ്രത്യക്ഷമായോ പരോക്ഷമായോ എന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത്. ദിനം ദിനം നിങ്ങള്‍ അദ്ദേഹത്തെ ഇങ്ങനെ തേജോ വധം ചെയ്യുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ്. അല്ലാ എന്താ കൊച്ചമ്മമ്മാരുടെ ഉദ്ധേശം.
നാലും മൂന്ന് ഏഴ് സ്ത്രീജനങ്ങള്‍ കൂടി സ്ത്രീകളുടെ പേരില്‍ ഒരു സംഘടനയും രൂപീകരിച്ച് സ്ത്രീ പക്ഷത്തിന്‍റെ പേരില്‍ വായില്‍ തോന്നുന്നത് വിളിച്ച് കൂവിയാല്‍ കേരളത്തിലെ സ്ത്രീകളൊക്കെ നിങ്ങടെ പുറകെ വരും എന്നാണോ കൊച്ചമ്മമാരെല്ലാം ധരിച്ച് വെച്ചിരിക്കുന്നത്. എങ്കില്‍ നിങ്ങടെ ആ ധാരണ തെറ്റാണ്.കേരളത്തിലെ സ്ത്രീകളെ ബഹുമാനിക്കാന്‍ ഇവിടുത്തെ പുരുഷന്‍മാര്‍ക്കും പുരുഷന്‍മാരെ ബഹുമാനിക്കാന്‍ ഇവിടുത്തെ സ്ത്രീകള്‍ക്കും അറിയാം. അതിന് സിനിമയിലെ രംഗങ്ങള്‍ ചൂണ്ടിക്കാട്ടി നിങ്ങള്‍ ബുദ്ധിമുട്ടണ്ട.
നിങ്ങള്‍ ഇന്നലെ നിങ്ങടെ WCC എന്ന പേജില്‍ ഷെയര്‍ ചെയ്തത് എന്തൊക്കെ മണ്ടത്തരങ്ങള്‍ ആണ്. അതും എല്ലാവരാലും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മമ്മൂക്കക്കെതിരെ. പ്രായം മറച്ച് വെച്ച് മമ്മൂക്ക ഇപ്പോഴും ചെറുപ്പക്കാരനായി അഭിനയിക്കുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്‍റെ കഴിവ്. അതിന് മേക്കപ്പാണെന്നും കൊച്ചു പെണ്‍കുട്ടികളെ കൂടെ അഭിനയിപ്പിക്കുന്നു എന്നൊക്കെ പറയാന്‍ എന്തര്‍ഹതയാണ് നിങ്ങള്‍ക്കുളളത്.
WCC യിലെ ഒരംഗം അല്ലേ ഗീതു മോഹന്‍ ദാസ്. മമ്മൂക്കക്ക് 55 വയസുളളപ്പോഴാണ് രാപ്പകല്‍ എന്ന ചിത്രം ഇവിടെ ഇറങ്ങിയത്. ആ ചിത്രത്തില്‍ മമ്മൂക്കയെ രഹസ്യമായി സ്നേഹിക്കുന്ന കഥാപാത്രം ആയിട്ടല്ലേ ഗീതു അഭിനയിച്ചത്. എന്തിനാണ് ഗീതു പ്രായം ഒളിപ്പിച്ച് വെച്ച് മേക്കപ്പ് ഇട്ട് അഭിനയിക്കുന്ന മമ്മൂക്കയും ആയി മമ്മൂക്കയുടെ മകളുടെ പ്രായം ഉളള നിങ്ങള്‍ ആ വേഷം അഭിനയിച്ചത്. ഉത്തരം പറയാന്‍ കഴിയുമോ ഗീതു മോഹന്‍ ദാസിന്.
ഇനി WCC യിലെ മറ്റൊരംഗം റിമ. ബാവൂട്ടിയുടെ നാമത്തില്‍, കമ്മത്ത് ആന്‍ഡ് കമ്മത്ത് തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂക്കയുടെ കാമുകി ആയി റിമ അഭിനയിക്കുമ്പോള്‍ മമ്മൂക്കയുടെ വയസ് 63. എന്തിനാണ് റിമേ നിങ്ങള്‍ പ്രായം മറച്ച് വെച്ച് മേക്കപ്പ് ഇട്ട് നടക്കുന്ന കൊച്ചു പെണ്‍കുട്ടി ആയ റിമ ഈ സാഹസത്തിന് മുതിര്‍ന്നത്. ഇതിനുത്തരം തരാന്‍ റിമക്ക് കഴിയുമോ.
വെറുതെ എത്നിനാണ് കൊച്ചമ്മമ്മാരെ സ്ത്രീകളുടെ ഒരു സംഘടനയുണ്ടാക്കി വെറുതേ തോന്നിയത് വിളിച്ച് കൂവുന്നത്. അല്ലേലും ഈ മേക്കപ്പിനെ പറ്റി പറയാന്‍ എന്തവകാശം ആണ് നിങ്ങള്‍ക്കുളളത്. സിനിമയില്‍ മേക്കപ്പ് ഇട്ട് അഭിനയിക്കുന്ന മമ്മൂക്കയെ കാണാന്‍ സിനിമക്ക് വെളിയില്‍ മേക്കപ്പില്ലാതെ കാണാന്‍ അതിലും ഭംഗിയുണ്ട്. നേരെ മറിച്ച് നിങ്ങളുടെ കാര്യം നോക്കിയാല്‍ സിനിമയില്‍ ഇടുന്നതിനേക്കാള്‍ നാലിരട്ടി പുട്ടി അല്ലേ നിങ്ങള്‍ വെളിയിലിറങ്ങുമ്പോ പൂശുന്നത്.
അതു കൊണ്ട് സ്ത്രീകള്‍ എന്ന ലേബലില്‍ ഒരു സംഘടനയും ഉണ്ടാക്കി ഇനിയും ഇത് പോലുളള മണ്ടത്തരങ്ങള്‍ വിളിച്ച് കൂവാതിരിക്കുക.അത് കൊണ്ട് വുമൺ ഇൻ സിനിമ കളക്ടീവ് എന്ന പേരില്‍ നിന്ന് ഒന്നുകില്‍ വുമൺ എടുത്ത് മാറ്റുകയോ അല്ലെങ്കില്‍ മാന്യമായി ജോലി നോക്കുന്നവരെ സ്ത്രീകളൂടെ ലേബലില്‍ തേജോ വധം ചെയ്യൂന്നത് അവസാനിപ്പിക്കണം എന്നും അപേക്ഷിച്ച് കൊണ്ട് മമ്മൂക്കയുടെ ഒരു കട്ട ആരാധിക ആയ ചെങ്ങന്നൂര്‍കാരി