വിക്രമിനെ കൂട്ടുപിടിച്ച് മോഹന്‍ലാല്‍, ബോക്സോഫീസില്‍ പുതിയ പടയോട്ടത്തിന് ശ്രമം

വ്യാഴം, 4 ജനുവരി 2018 (15:37 IST)

Vikram, Mammootty, Mohanlal, Sketch, Suriya, Arvind Swami, വിക്രം, മമ്മൂട്ടി, മോഹന്‍ലാല്‍, സ്കെച്ച്, സൂര്യ, അരവിന്ദ് സ്വാമി

മമ്മൂട്ടിക്കൊപ്പം പല സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് തമിഴ് സൂപ്പര്‍താരം ചിയാന്‍ വിക്രം. സൈന്യം, ധ്രുവം തുടങ്ങിയ മമ്മൂട്ടിച്ചിത്രങ്ങളില്‍ വിക്രമിനും മികച്ച വേഷമുണ്ടായിരുന്നു. എന്നാല്‍ മോഹന്‍ലാലിനൊപ്പം വിക്രം അഭിനയിച്ചിട്ടില്ല. 
 
വിക്രം നായകനാകുന്ന പുതിയ തമിഴ് ചിത്രം ‘സ്കെച്ച്’ മലയാളത്തില്‍ വിതരണം ചെയ്യുന്നത് മോഹന്‍ലാലിന്‍റെ വിതരണക്കമ്പനിയായ മാക്സ്‌ലാബ് ആണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ജനുവരി 12ന് പൊങ്കല്‍ റിലീസായാണ് ഈ സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. 
 
കേരളത്തിലെ 200ലധികം കേന്ദ്രങ്ങളില്‍ സ്കെച്ച് പ്രദര്‍ശനത്തിനെത്തിക്കാനാണ് മാക്സ് ലാബിന്‍റെ തീരുമാനം. വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ ബോക്സോഫീസില്‍ തരംഗമാകുമെന്നാണ് മോഹന്‍ലാലിന്‍റെ കണക്കുകൂട്ടല്‍.
 
എന്നാല്‍ കേരളത്തില്‍ ആരാധകര്‍ ഏറെയുള്ള സൂര്യയുടെ താനാ സേര്‍ന്ത കൂട്ടം, ഭാസ്കര്‍ ദി റാസ്കലിന്‍റെ തമിഴ് പതിപ്പായ ഭാസ്കര്‍ ഒരു റാസ്കല്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളും പൊങ്കല്‍ കൊയ്ത്ത് പ്രതീക്ഷിച്ച് കേരളത്തില്‍ റിലീസ് ചെയ്യുന്നുണ്ട്. 
 
കബാലി, തെരി തുടങ്ങിയ വമ്പന്‍ ഹിറ്റുകളുടെ നിര്‍മ്മാതാവായ കലൈപ്പുലി എസ് താണുവാണ് സ്കെച്ച് നിര്‍മ്മിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

രജനി ആരാധകര്‍ക്ക് നിരാശ; ടീസറില്ല, ടി ഷര്‍ട്ട് മാത്രം!

രജനികാന്ത് - ഷങ്കര്‍ ടീമിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘2.0’ ദിനം‌പ്രതി വാര്‍ത്തകളില്‍ ...

news

സ്ട്രീറ്റ്‌ലൈറ്റ്സ് ടീസര്‍, തരംഗമാകാന്‍ മമ്മൂട്ടിയുടെ പൊലീസ് വേഷം

സൌത്തിന്ത്യയില്‍ ഏറ്റവും റീച്ചുള്ള താരം ആരാണ്? രജനികാന്ത്, വിജയ് അങ്ങനെ പലരുടെയും ...

news

കീറിയ മനസ്സുമായി വേദനയോടെ പടം കണ്ടു തീർത്തു, കുറച്ചു സമയം വേണ്ടി വന്നു നോർമലാകാൻ! - വൈറലാകുന്ന കുറിപ്പ്

ഹാസ്യനടനായയും വില്ലനായും സഹതാരമായും മലയാള സിനിമയിൽ തിളങ്ങി നി‌ൽക്കുന്ന താരമാണ് കലാഭവൻ ...

news

മനോഹരിയാണ് മായാനദി.. !!! മരണമില്ലാത്ത പ്രണയത്തിളക്കമുണ്ട് ഓളങ്ങൾക്ക്...; വാക്കുകള്‍ വൈറലാകുന്നു

ടൊവിനോ തോമസും ഷെശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആഷിഖ് അബു ചിത്രം ...

Widgets Magazine