കർണ്ണാടക തിരഞ്ഞെടുപ്പിനെ ട്രോളിയ കേരള ടൂറിസത്തിന്റെ ട്വീറ്റ് അപ്രത്യക്ഷമായി

ബുധന്‍, 16 മെയ് 2018 (15:04 IST)

കർണ്ണാടക തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിനു പിന്നാലെ കേരള ട്രൂറിഒസത്തിന്റെ വിവാദമായ ട്വീറ്റ് പേജിൽ നിന്നും അപ്രത്യക്ഷമായി. വാശിയേറിയ തിരഞ്ഞെടുപ്പ് മത്സരത്തിനു ശേഷം വിശ്രമിക്കാൻ എല്ലാ എം എൽ എമാരെയും ഞങ്ങൾ ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുരക്ഷിതവും മനോഹരവുമായ റിസോട്ടുകളിലേക്ക് ക്ഷണിക്കുന്നു എന്നാതായിരുന്നു കേരള ടൂറിസത്തിന്റെ ട്വീറ്റ്.
 
സാമൂഹ്യ മാധ്യമങ്ങൾ ട്വീറ്റിനെ വലിയ രീതിയിൽ ഏറ്റെടെത്തതോടുകൂടി ഇത്  വിവാദമായി മാറുകയായിരുന്നു. ട്വീറ്റിനെ നിരവധിപേർ അനുകൂലിച്ചിരുന്നെങ്കിലും അതിലേറെ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ട്വീറ്റ് ഡിലീറ്റ് ചെയ്യാൻ തീരുമാനിച്ചതെന്ന് ടൂറിസം ഡയറക്ടർ പി ബാലകൃഷ്ണൻ വ്യക്തമാക്കി.   
 
ട്വീറ്റ് വന്ന് മണിക്കുറുകൾക്കുള്ളിൽ തന്നെ 3000ഓളം റി ട്വീറ്റുകൾ 5000ലധികം കമന്റുകളും ട്വീറ്റിനു ലഭിച്ചിരുന്നു. എന്നാൽ ട്രോൾ ഫലം കണ്ടു എന്നു വേണം പറയാൻ കർണ്ണാടകത്തിലെ മാറുന്ന രാഷ്ട്രീയ സാഹചര്യം കണാക്കിലെടുത്ത് ജെ ഡി എസ് തങ്ങളുടെ എം എൽ എമാരെ കേരളത്തിലെ റിസോർട്ടിലേക്ക് മാറ്റും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.    ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

എടപ്പാളിൽ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

എടപ്പാളിൽ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. മടത്തിൽവളപ്പിൽ ബിജുവിന്റെ ...

news

"ലോക ചരിത്രത്തില്‍ ആദ്യമായി സ്വന്തം കടയുടെ പരസ്യത്തിന് ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ഭാര്യ"; സരിതയെ ‘ട്രോളി’ രഞ്ജിത്ത് ശങ്കര്‍

വ്യത്യസ്‌തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ നടൻ ജയസൂര്യയ്‌ക്ക് പ്രത്യേക കഴിവാണ്. ...

news

ഗോദാവരി നദിയിൽ ബോട്ട് മുങ്ങി 23 പേരെ കാണാതായി

ആന്ധ്ര പ്രദേശിലെ ഗോതാവരി നദിയിൽ ബോട്ട് മുങ്ങി 23പേരെ കാണാതായി . കൊണ്ടമോടലുവില്‍ നിന്നു ...

news

ബിജെപിയുമായി സഖ്യത്തിനില്ല; ജെഡിഎസ് എംഎൽഎമാര്‍ക്ക് 100 കോടിവരെ വാഗ്ദാനം ലഭിച്ചു: കുമാരസ്വാമി

രാജ്യം ഉറ്റുനോക്കിയ കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സർക്കാർ ...

Widgets Magazine