മാഹിയിൽ സംഘർഷം തുടരുന്നു; ബിജെപി ഓഫീസിനും പൊലീസ് ജീപ്പിനും തീയിട്ടു - പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു

മാഹി, ചൊവ്വ, 8 മെയ് 2018 (18:17 IST)

kannur harthal , political murder , police , murder , Mahi , ബിജെപി , സി പി എം , മാഹി , പൊലീസ് , സംഘര്‍ഷം

രാഷ്ട്രീയ കൊലപാതങ്ങളുടെ തുടര്‍ച്ചയായി മാഹിയിൽ സംഘർഷം. മാഹി പള്ളൂരില്‍ ബിജെപി ഓഫീസിന് നേര്‍ക്ക് ആക്രമണം ഉണ്ടായതിന് പിന്നാലെ അക്രമികള്‍ മാഹി പൊലീസിന്റെ ജീപ്പും അഗ്നിക്കിരയാക്കി. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.

ബിജെപി ഓഫീസിന്റെ സമീപത്ത് കിടന്നിരുന്ന മാഹി പൊലീസിന്റെ ജീപ്പിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്.
മേഖലയിൽ സംഘർഷാവസ്ഥ തുടരുന്നതിനാല്‍ കൂടുതൽ പൊലീസിനെ വിന്യസിച്ചു.

കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകനായ ബാബുവിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കിടെയാണ് സംഘര്‍ഷമുണ്ടായത്.

കഴിഞ്ഞ ദിവസം രാത്രിയാണ് കണ്ണൂര്‍ മാഹിയില്‍ ഒരു സിപിഎം പ്രവര്‍ത്തകനും ആര്‍എസ്എസ്സുകാരനും കൊല്ലപ്പെട്ടത്. സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബുവും ആർഎസ്എസ് പ്രവർത്തകൻ ഷമേജുമാണ് മരിച്ചത്.

ഇരുപാർട്ടികളിലെയും പ്രവർത്തകർ വെട്ടേറ്റു മരിച്ചത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്ഐആറിലെ സൂചന. പത്തംഗ സംഘമാണ് ബാബുവിനെ കൊലപ്പെടുത്തിയത്. ഇതിനു മറുപടിയായിട്ടാണ് ഷമേജും കൊല്ലപ്പെട്ടതെന്ന് എഫ്ഐആറില്‍ വ്യക്തമാക്കുന്നു. ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിനു പിന്നിൽ എട്ടംഗ സംഘമാണെന്നാണ് പൊലീസ് പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കണ്ടപ്പോള്‍ മനസിലായില്ല, തിരിച്ചറിഞ്ഞപ്പോള്‍ ‘പറന്നു പോയി’; പറക്കും തളിക ബിജുവിനു മുന്നില്‍ നാണംകെട്ട് പൊലീസ്

പരിക്കേറ്റ നിലയിൽ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പറക്കും തളിക ബിജുവെന്ന് ...

news

കൊലപാതകങ്ങള്‍ ഉണ്ടാകരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്: മുഖ്യമന്ത്രി

കണ്ണൂരിലെ മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറയി വിജയന്‍. ...

news

പീഡനവും നിർബന്ധിത വിവാഹവും; പെൺകുട്ടിയുടെ പരാതിയിൽ കർണാടക മന്ത്രിയുടെ നീക്കത്തിന് വിലക്കിട്ട് സുപ്രീംകോടതി

തന്റെ താൽപ്പര്യ പ്രകാരം മകളെ വിവാഹം കഴിപ്പിക്കാനുള്ള കർണാടകാ മന്ത്രിയുടെ നീക്കം ...

news

കടലിനു മുകളിലൂടെ വിസ്മയ ദൂരം തീർത്ത് ലോകത്തിലെ ഏറ്റവും നീളമേറിയ കടൽ‌പാലവുമായി ചൈന

ലോകത്തിലെ ഏറ്റവും വലിയ കടൽ പാലം നിർമ്മിച്ച വീണ്ടും ചൈന ലോകത്തെ അമ്പരപ്പിച്ചു. ചൈനയുടെ ...

Widgets Magazine