കണ്ടപ്പോള്‍ മനസിലായില്ല, തിരിച്ചറിഞ്ഞപ്പോള്‍ ‘പറന്നു പോയി’; പറക്കും തളിക ബിജുവിനു മുന്നില്‍ നാണംകെട്ട് പൊലീസ്

ചൊവ്വ, 8 മെയ് 2018 (17:48 IST)


തിരുവനന്തപുരം: പരിക്കേറ്റ നിലയിൽ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പറക്കും തളിക ബിജുവെന്ന് അറിയപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളിയെ. ആളെ തിരിച്ചറിഞ്ഞ പൊലീസ് തിരിച്ചെത്തിയപ്പോഴേക്കും പ്രതി  ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടു.
 
ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. തലയ്ക്കു വെട്ടേറ്റ ബിജുവിനെ പൊലീസ് സംഘം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തിൽ പരാതിയില്ലെന്ന് ഇയാള്‍ വ്യക്തമാക്കിയതിനാല്‍ മൊഴിയെടുക്കാതെ പൊലീസ് മടങ്ങി. 
 
പൊലീസിന് തിരിച്ചറിയാന്‍ കഴിയാതെ പോയതാണ് കുപ്രസിദ്ധ മോഷ്‌ടാവും നിരവധി കേസുകളിലെ പിടികിട്ടാപുള്ളിയുമായ ബിജുവിന് രക്ഷയായത്. 
 
ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പറക്കും തളിക ബിജുവിനെയാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് മിനിറ്റുകള്‍ക്കകം തിരിച്ചെത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. ഇതോടെയാണ് വിഷയത്തില്‍ പൊലീസ് മലക്കം മറിഞ്ഞത്. 
 
മര്‍ദനമേറ്റ സ്ഥലത്തു നിന്നു പൊലീസ് എത്തും മുമ്പേ ബിജു രക്ഷപ്പെട്ടെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥരോട് ആദ്യം വിളപ്പില്‍ശാല പൊലീസ് പറഞ്ഞത്. എന്നാല്‍ പൊലീസാണ് ആശുപത്രിയിലെത്തിച്ചതെന്ന വാദത്തില്‍ നാട്ടുകാര്‍ ഉറച്ചുനിന്നതോടെ പൊലീസ് കുഴപ്പത്തിലായി. 
 
പല കേസുകളിലും വാറന്റ് നിലനില്‍ക്കുന്നതിനാലാണ് ബിജു ആശുപത്രിയിൽ നിന്ന് മുങ്ങിയതെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് നെടുമങ്ങാട് ഡിവൈഎസ്പി ബി അനില്‍കുമാര്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കൊലപാതകങ്ങള്‍ ഉണ്ടാകരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്: മുഖ്യമന്ത്രി

കണ്ണൂരിലെ മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറയി വിജയന്‍. ...

news

പീഡനവും നിർബന്ധിത വിവാഹവും; പെൺകുട്ടിയുടെ പരാതിയിൽ കർണാടക മന്ത്രിയുടെ നീക്കത്തിന് വിലക്കിട്ട് സുപ്രീംകോടതി

തന്റെ താൽപ്പര്യ പ്രകാരം മകളെ വിവാഹം കഴിപ്പിക്കാനുള്ള കർണാടകാ മന്ത്രിയുടെ നീക്കം ...

news

കടലിനു മുകളിലൂടെ വിസ്മയ ദൂരം തീർത്ത് ലോകത്തിലെ ഏറ്റവും നീളമേറിയ കടൽ‌പാലവുമായി ചൈന

ലോകത്തിലെ ഏറ്റവും വലിയ കടൽ പാലം നിർമ്മിച്ച വീണ്ടും ചൈന ലോകത്തെ അമ്പരപ്പിച്ചു. ചൈനയുടെ ...

news

നാടകീയ നീക്കം വീണ്ടും; സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരായ ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു

സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടിസ് തള്ളിയ ...

Widgets Magazine