കൊലപാതകങ്ങള്‍ ഉണ്ടാകരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്: മുഖ്യമന്ത്രി

തിരുവനന്തപുരം, ചൊവ്വ, 8 മെയ് 2018 (16:37 IST)

  CM Pinarayi vijayan , mahi political murder , political murder , police , പിണറയി വിജയന്‍ , കണ്ണൂര്‍ , മാഹി , പൊലീസ് , കൊലപാതകം

കണ്ണൂരിലെ മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറയി വിജയന്‍. കൊലപാതകങ്ങള്‍ ഉണ്ടാകരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാകാതിരിക്കാന്‍ നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

രണ്ടു കൊലപാതകങ്ങളിൽ ഒന്ന് നടന്നത് കേരളത്തിന്‍റെ പ്രദേശത്തല്ല. എങ്കിലും സംസ്ഥാന പൊലീസ് പുതുച്ചേരി പൊലീസിന് ആവശ്യമായ സഹായം നൽകും. ഇക്കാര്യത്തില്‍ സര്‍വകക്ഷി യോഗത്തിന്റെ ആവശ്യമില്ലെന്നും   മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പരാജയമായതുകൊണ്ടാണ് ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമർശനം ചൂണ്ടിക്കാണിച്ചപ്പോൾ "കൊലപാതകങ്ങൾ നമ്മുക്ക് അഭിമാനം തരുന്നില്ലല്ലോ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കഴിഞ്ഞ ദിവസം രാത്രിയാണ് കണ്ണൂര്‍ മാഹിയില്‍ ഒരു സിപിഎം പ്രവര്‍ത്തകനും ആര്‍എസ്എസ്സുകാരനും കൊല്ലപ്പെട്ടത്. സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബുവും ആർഎസ്എസ് പ്രവർത്തകൻ ഷമേജുമാണ് മരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പീഡനവും നിർബന്ധിത വിവാഹവും; പെൺകുട്ടിയുടെ പരാതിയിൽ കർണാടക മന്ത്രിയുടെ നീക്കത്തിന് വിലക്കിട്ട് സുപ്രീംകോടതി

തന്റെ താൽപ്പര്യ പ്രകാരം മകളെ വിവാഹം കഴിപ്പിക്കാനുള്ള കർണാടകാ മന്ത്രിയുടെ നീക്കം ...

news

കടലിനു മുകളിലൂടെ വിസ്മയ ദൂരം തീർത്ത് ലോകത്തിലെ ഏറ്റവും നീളമേറിയ കടൽ‌പാലവുമായി ചൈന

ലോകത്തിലെ ഏറ്റവും വലിയ കടൽ പാലം നിർമ്മിച്ച വീണ്ടും ചൈന ലോകത്തെ അമ്പരപ്പിച്ചു. ചൈനയുടെ ...

news

നാടകീയ നീക്കം വീണ്ടും; സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരായ ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു

സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടിസ് തള്ളിയ ...

news

നീറ്റ് പരീക്ഷയെ നീറ്റായി കൈകാര്യം ചെയ്ത് കെ എസ് ആർ ടി സി നേടിയത് 71 ലക്ഷം രൂപ

നീറ്റ് പരീക്ഷയിൽ വിദ്യാർത്ഥികൾ നേട്ടമുണ്ടാക്കുന്നതിനു മുൻപ് തന്നെ കെ എസ് ആർ ട് സി നേട്ടം ...

Widgets Magazine