കുറ്റിക്കാട്ടിൽ ഒളിപ്പിച്ചുവെച്ച നാടൻ ബോംബ് കടിച്ചെടുത്തു; നായകളുടെ തല പൊട്ടിച്ചിതറി

കണ്ണൂർ ചിറ്റാരിപ്പറമ്പ് ചുണ്ട- അമ്മാറമ്പ് കോളിനി റോഡിന് സമീപം ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

Last Modified വ്യാഴം, 8 ഓഗസ്റ്റ് 2019 (09:14 IST)
കുറ്റിക്കാട്ടിൽ ഒളിപ്പിച്ചുവച്ചിരുന്ന നാടൻ ബോംബ് കടിച്ചെടുത്ത നായകൾക്ക് ദാരുണാന്ത്യം.കടിച്ച ബോംബ് പൊട്ടി രണ്ട് നായകളുടെ തല ചിതറിത്തെറിക്കുകയായിരുന്നു. ചിറ്റാരിപ്പറമ്പ് ചുണ്ട- അമ്മാറമ്പ് കോളിനി റോഡിന് സമീപം ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

റബ്ബർ തോട്ടത്തിലേക്ക് പോകുകയായിരുന്ന യുവാവിന്റെ കൂടെപ്പോയ രണ്ടു നായകളാണ് ബോംബുപൊട്ടി ചത്തത്. മുൻപേ പോയ കുറ്റിക്കാട്ടിൽ പ്ലാസ്റ്റിക്ക് സഞ്ചിയിൽ പൊതിഞ്ഞ് ഒളിച്ചുവച്ചിരുന്ന ബോംബ് കടിച്ചെടുത്തു. തുടർന്ന് ഉഗ്രശബ്ദത്തോടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. നായയുടെ തല ചിതറി ഉടലിൽ നിന്ന് വേർപെട്ട് പത്ത് മീറ്റർ അകലെ തെറിച്ചുവീണു.നാട്ടുകാർ ബോംബ് സ്ക്വാഡിനെ വിവരമറിച്ചതൊടെ അവർ സ്ഥലത്തെത്തി ബോംബ് നിർവ്വീര്യമാക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :