നവജാതശിശുവിനെ പ്ലാസ്റ്റിക് കവറിലാക്കി ഓടയില്‍ വലിച്ചെറിഞ്ഞു; രക്ഷയായി തെരുവുനായ്‌ക്കള്‍ - കുഞ്ഞ് ഗുരുതരാവസ്ഥയില്‍

  police , dogs , drain , police , girl , പൊലീസ് , യുവതി , പെണ്‍കുട്ടി , നായ , തെരുവുനായ
ചണ്ഡിഗഢ്| Last Modified ശനി, 20 ജൂലൈ 2019 (18:01 IST)
പ്ലാസ്റ്റിക് കവറിലാക്കി ഓടയില്‍ വലിച്ചെറിഞ്ഞനവജാത ശിശുവിന് രക്ഷയായി തെരുവുനായ്‌ക്കള്‍. ഹരിയാനയിലെ കൈതല്‍ നഗരത്തിന് സമീപമാണ് സംഭവം. ജനിച്ചിട്ട് ദിവസങ്ങള്‍ മാത്രമായ പെണ്‍കുഞ്ഞിനെ ഒരു സ്‌ത്രീ പ്ലാസ്‌റ്റിക് കവറിലാക്കി ഓവുചാലില്‍ ഉപേക്ഷിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ഓവുചാലില്‍ കിടന്ന് കരഞ്ഞ കുഞ്ഞിനെ വലിച്ച് കരയിലേക്കിട്ട ശേഷം രണ്ടു നായ്‌ക്കള്‍ കുരച്ച് ആളുകളുടെ ശ്രദ്ധ ക്ഷണിക്കുകയായിരുന്നു. നായ്‌ക്കള്‍ തുടര്‍ച്ചയായി കുരയ്‌ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടവര്‍ സ്ഥലത്ത് എത്തിയപ്പോഴാണ് വിവരമറിയുന്നത്.

പൊലീസിന്റെ സഹായത്തോടെയാണ് സമീപവാസികള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. കുഞ്ഞിന് ഭാരക്കുറവുള്ളതായും തലയ്‌ക്ക് പരുക്കേറ്റതിനാല്‍ ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഒരു സ്‌ത്രീ പ്ലാസ്റ്റിക് കവര്‍ ഓടയിലേക്ക് എറിഞ്ഞശേഷം വേഗത്തില്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :