കൈവിരലിൽ ആഴത്തിൽ മുറിവേറ്റ പത്തുവയസുകാരി ശസ്ത്രക്രിയയ്ക്ക് വിധേയയായി; മാസങ്ങൾ കഴിഞ്ഞും വേദനയ്ക്ക് കുറവില്ല, എക്സറേ കണ്ട ഡോക്ടർ അന്തംവിട്ടു

ശസ്ത്രക്രിയ നടത്തിയിട്ടും വേദന മാറിയില്ല; കാരണമറിഞ്ഞ രക്ഷിതാക്കൾ ഞെട്ടി

കണ്ണൂർ| aparna shaji| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2016 (12:41 IST)
കൈവിരലിൽ ആഴത്തിൽ മുറിവേറ്റതിനെ തുടർന്ന് പത്തുവയസുകാരി ശസ്ത്രക്രിയയ്ക്ക് വിധേയയായി. തില്ലങ്കേരി വഞ്ഞേരിയിൽ അനിഷ നിവാസിലെ ശ്രീനന്ദയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാത്. ചക്ക മുറിക്കുന്നതിനിടെയായിരുന്നു ശ്രീനന്ദയുടെ കൈവിരൽ മുറിഞ്ഞത്.

ആഴത്തിൽ മുറിവ് കണ്ടതിനാലാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു. പേരാവൂർ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു ശസ്ത്രക്രിയ. വേദന മാറാനുള്ള മരുന്നും ഡോക്ടർ കുറിച്ച് നൽകി.

എന്നാൽ നാലു മാസം കഴിഞ്ഞിട്ടും വേദന മാറാത്തതിനെ തുടർന്ന് വീണ്ടും അതേ ഡോക്ടറെ കാണിക്കുകയും നേരത്തേതു പോലെ മരുന്നുകൾ നൽകുകയും ചെയ്തു. കുട്ടിക്ക് വേദന സഹിക്കാൻ കഴിയാതെ വന്നപ്പോൾ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ കാണിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം എല്ലാവരും അറിയുന്നത്.

സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ നിർദേശ പ്രകാരം എക്സറേ എടുക്കുകയും എക്സറേയിൽ കമ്പി പോലുള്ള വസ്തു കാണുകയും ചെയ്ത ഡോക്ടർ രണ്ടാമതും ശ്രീനന്ദയെ ശസ്ത്രക്രിയയ്ക്ക് നിർദേശിച്ചു. ഇതിനെ തുടർന്നാണ് കൈവിരലിൽ നിന്നും സൂചി പുറത്തെടുത്തത്. നേരത്തേ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ പൊട്ടിയ സൂചി കൈവിരലിൽ വെച്ചു തുന്നിയതിനെ തുടർന്നാണ് കുട്ടിക്ക് സഹിക്കാനാകാത്ത വേദന ഉണ്ടായത്. താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി നൽകുമെന്ന് കുട്ടിയുടെ രക്ഷിതാക്കൾ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :