മൈക്രോഫിനാന്‍സ് തട്ടിപ്പ്: കായംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

മൈക്രോഫിനാന്‍സ് തട്ടിപ്പ്: കായംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

കായംകുളം| JOYS JOY| Last Modified ശനി, 23 ജൂലൈ 2016 (08:45 IST)
എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കായംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ആണ് കൈമാറുക. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത സമാനസ്വഭാവമുള്ള കേസുകള്‍ ക്രൈംബ്രാഞ്ചിന് വിട്ട സാഹചര്യത്തിലാണിത്.

കായംകുളം യൂണിയന്‍ പരിധിയിലെ സ്വയംസഹായ സംഘങ്ങള്‍ നല്‍കിയ പരാതിയില്‍ വെള്ളാപ്പള്ളി നടേശന്‍, കായംകുളം എസ് എന്‍ ഡി പി യൂണിയന്‍ പ്രസിഡന്‍റ് വേലഞ്ചിറ സുകുമാരന്‍, വൈസ് പ്രസിഡന്‍റ് അനില്‍കുമാര്‍, സെക്രട്ടറി പ്രദീപ്‌ ലാല്‍ എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. കായംകുളം യൂണിയന്റെ പരിധിയില്‍ മൈക്രോ ഫിനാന്‍സിന്‍െറ മറവില്‍ കോടികളുടെ തട്ടിപ്പ് നടന്നതായാണ് ആക്ഷേപം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :