ചട്ടമ്പിസ്വാമി ജയന്തിയും അയ്യങ്കാളി ജയന്തിയും ആഘോഷിച്ച് സി പി എം

മണ്മറഞ്ഞവരുടെ ഓർമ ദിവസങ്ങൾ ആഘോഷിച്ച് സി പി എം

കണ്ണൂർ| aparna shaji| Last Modified തിങ്കള്‍, 18 ജൂലൈ 2016 (17:46 IST)
സി പി എം ചട്ടമ്പിസ്വാമി ജയന്തിയും അയ്യങ്കാളി ജയന്തിയും ആഘോഷിക്കുന്നു. ശ്രീനാരായണഗുരു ജയന്തിയും ശ്രീകൃഷ്ണ ജയന്തിയും ആഘോഷിച്ചതിനു പിന്നാലെയാണ് സി പി എം വീണ്ടും ഇത്തരത്തിൽ മണ്മറഞ്ഞവരുടെ ഓർമ ദിവസങ്ങൾ ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഓഗസ്റ്റ് ചട്ടമ്പിസ്വാമി ജയന്തി ദിനം മുതൽ 28നു അയ്യങ്കാളി ദിനം വരെ നമ്മളൊന്ന് എന്ന പേരിൽ വർഗീയ വിരുദ്ധ പ്രചരണ പരിപാടി നടത്താനാണ് സി പി എം ലക്ഷ്യമിടുന്നത്. പരിപാടിയുടെ സന്ദേശമെത്തിക്കാൻ കൃഷ്ണപിള്ള ദിനമായ ഓഗസ്റ്റ് 19മുതൽ ഇതുമായി ബന്ധപ്പെട്ട പ്രചരണ പരിപാടികളും സി പി എം ആസൂത്രണം ചെയ്യുന്നുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :