നിയമസഭാ തെരഞ്ഞെടുപ്പ് : പിണറായി വിജയനുള്ള പ്രചാരണത്തിനായി വി എസ് ഇന്നു ധര്‍മ്മടത്ത്

പിണറായി വിജയനുള്ള പ്രചാരണത്തിനായി വി എസ് അച്യുതാനന്ദൻ ഇന്നു കണ്ണൂരിൽ

കണ്ണൂർ, ധര്‍മ്മടം, പിണറായി വിജയന്‍, വി എസ് അച്യുതാനന്ദൻ kannur, dharmmadam, pinarayi vijayan, VS achudanandan
കണ്ണൂർ| സജിത്ത്| Last Modified വ്യാഴം, 21 ഏപ്രില്‍ 2016 (08:03 IST)
പിണറായി വിജയനുള്ള പ്രചാരണത്തിനായി ഇന്നു കണ്ണൂരിൽ. പിണറായി മൽസരിക്കുന്ന ധർമ്മടം മണ്ഡലത്തിലെ ചക്കരക്കല്ലിലാണ് വി എസ് പങ്കെടുക്കുന്ന ആദ്യ പൊതുയോഗം. എന്നാല്‍, ഈ പൊതുയോഗത്തിൽ പിണറായി വിജയൻ പങ്കെടുക്കാന്‍ സാധ്യതയില്ല.
ഇന്നു കൊല്ലം ജില്ലയിലെ പ്രചാരണ പര്യടനത്തിലാണ് പിണറായി.

വി എസിനെ പാർട്ടി വിരുദ്ധനെന്നു മുദ്രകുത്തിക്കൊണ്ട് സി പി എം പാസാക്കിയ പ്രമേയം ഇപ്പോഴും നിലനിൽക്കുന്നുവെന്ന് പിണറായി പറഞ്ഞിരുന്നു. ഈ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ, ചക്കരക്കല്ലിൽ വി എസ് എന്താകും പറയുകയെന്ന ആകാംഷയിലാണ് രാഷ്ട്രീയ കേരളം. ജില്ലയിൽ നടക്കുന്ന മൂന്നു പൊതുയോഗങ്ങളിലാണ് വി എസ് പങ്കെടുക്കുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :