പരവൂര്‍ ദുരന്തം: വെടിക്കെട്ട് തടയാന്‍ ശ്രമിച്ചവരെ സര്‍ക്കാര്‍ നിശബ്ദരാക്കിയെന്ന് പിണറായി വിജയന്‍

പരവൂരില്‍ വന്‍ ദുരന്തമായി മാറിയ വെടിക്കെട്ട് തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് നിശബ്ദരാക്കിയെന്ന് സി പി എം നേതാവ് പിണറായി വിജയന്

കൊച്ചി, പരവൂര്‍, വെടിക്കെട്ട്, പിണറായി വിജയന്‍ kochi, paravur, fireworks, pinarayi vijayan
കൊച്ചി| സജിത്ത്| Last Modified ബുധന്‍, 13 ഏപ്രില്‍ 2016 (12:35 IST)

പരവൂരില്‍ വന്‍ ദുരന്തമായി മാറിയ വെടിക്കെട്ട് തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് നിശബ്ദരാക്കിയെന്ന് സി പി എം നേതാവ് പിണറായി വിജയന്‍. വെടിക്കെട്ട് ദുരന്തത്തിന്റെ ഉത്തരവാദി സര്‍ക്കാരാണ്. ആഭ്യന്തര വകുപ്പാണ് ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ആഭ്യന്തര മന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ കുറ്റകരമായ നിലപാട് സ്വീകരിക്കുമ്പോള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വീഴ്ച സംഭവിക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന് എതിരെയാണ് കോടതി വിമര്‍ശം. വെടിക്കെട്ട് നിയന്ത്രണം സംബന്ധിച്ച പാര്‍ട്ടിയുടെ നിലപാട് സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കുമെന്നും പിണറായി പറഞ്ഞു.

ദുരന്തമുണ്ടായ പരവൂര്‍ ക്ഷേത്ര പരിസരത്തെ ജനങ്ങള്‍ ഇപ്പോഴും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. തകര്‍ന്ന വീടുകള്‍ കേടുപാടുകള്‍ തീര്‍ത്തിട്ട് വേണം സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍. കുടിവെള്ളത്തിനും പ്രദേശവാസികള്‍ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :