മാഹിയിലെ അരുംകൊലയിൽ നുണപ്രചരണവുമായി സംഘപരിവാർ

ബുധന്‍, 9 മെയ് 2018 (10:09 IST)

മാഹി പള്ളൂര്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനെ  ആര്‍എസ്എസ് അരുംകൊല ചെയ്ത് മണിക്കൂറുകള്‍ക്കകം വ്യാജ പ്രചരണവുമായി സംഘപരിവാര്‍ രംഗത്തെത്തി. മരണവീട്ടിൽ വെച്ച് തലശേരി എംഎല്‍എ എഎന്‍ ഷംസീർ സെൽഫി എടുത്തുവെന്ന് പറഞ്ഞാണ് പുതിയ പ്രചരണം.
 
മോഹനന്റെ മൃതദേഹം പൊതു ദര്‍ശനത്തിനുവച്ചപ്പോള്‍ കൈ ഉയര്‍ത്തി റീത്ത് വാങ്ങുന്ന തലശേരി എംഎല്‍എ എഎന്‍ ഷംസീറിന്റെ ചിത്രമാണ് മരണ വീട്ടിലെ സെല്‍ഫി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. റീത്ത് ക്രോപ് ചെയ്ത കളഞ്ഞാണ് സംഘപരിവാറിന്റെ ഫോട്ടോ ഷോപ്പ് പരിപാടി. 
 
അതോടൊപ്പം, ബാബുവിനെ കൊലപ്പെടുത്തിയത് സി പി എം തന്നെയാണെന്നും പറഞ്ഞ്ം സംഘപരിവാർ വ്യാജപ്രചരണം തുടങ്ങിയിട്ടുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബൈപ്പാസ് വിഷയത്തില്‍ സംസാരിച്ചതിനാലാണ് ബാബു കൊല്ലപ്പെട്ടതെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രചരണം നടക്കുന്നത്.  .
 
കൂടാതെ ബൈപ്പാസ് വിഷയത്തില്‍ രാഷട്രീയ ഭേദമന്യേ ഇടപെടലുകള്‍ നടത്തി പ്രശ്‌നം പരിഹരിച്ച ബാബുവിനെ ആദരിക്കുന്ന ചടങ്ങിനിടെയുള്ള ഫോട്ടോ ഉപയോഗിച്ച്, ബി.ജെ.പിയുമായി വേദി പങ്കിട്ട ബാബുവിനെ സി.പി.ഐ.എം കൊന്നു എന്ന തരത്തിലും സംഘപരിവാര്‍ പേജുകളില്‍ വ്യാജപ്രചാരണമുണ്ട്. ബിജെപി നേതാവ് കൃഷ്ണദാസാണ് ബാബുവിന് ഉപഹാരം നല്‍കിയിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

താമസിക്കാൻ മുറി അന്വേഷിച്ച് മടിവാളയിലെത്തിയത് ജസ്‌ന? എന്തിനെന്നറിയാതെ ബന്ധുക്കൾ

മുണ്ടക്കയത്തു നിന്നു കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജസ്‌ന മറിയ ജയിംസ്(20) ബംഗളൂരുവില്‍ ...

news

‘എണ്ണ വില കൂട്ടുന്നത് വലിയ ഭൂതന്മാർ’ - കേന്ദ്രസർക്കാരിനെ ട്രോളി മമ്മൂട്ടിയും മോഹൻലാലും

രാജ്യത്ത് എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്ന കാര്യത്തിൽ ...

news

ഓടുന്ന കാറിൽ നിന്നും മൂന്ന് വയസ്സുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞു, യുവതിയ്ക്ക് കൂട്ട മാനഭംഗം

ഓടുന്ന കാറിൽ യുവതിക്ക് കൂട്ടമാനഭംഗം. മൂന്നു വയസുള്ള കുഞ്ഞിനെ റോഡിലേയ്ക്കു വലിച്ചെറിഞ്ഞ ...

news

പഴനിയിൽ വാഹനാപകടം; ആറു മലയാളികൾ മരിച്ചു

പഴനിയിൽ തീർത്ഥാടനത്തിനായി പോയവരുടെ വാഹനം അപകടത്തിൽപ്പെട്ടു, മലയാളികളായ ആറു പേർ മരിച്ചു. ...

Widgets Magazine