‘കൂട്ടക്കൊലയ്‌ക്ക് ഏറ്റവും നല്ല സമയം ഇതാണ്, കോഴിയെ അറുത്താല്‍ ഭയക്കേണ്ടതില്ല’; കൊല നടത്തിയത് പൂജാരിയുടെ നിര്‍ദേശപ്രകാരം

‘കൂട്ടക്കൊലയ്‌ക്ക് ഏറ്റവും നല്ല സമയം ഇതാണ്, കോഴിയെ അറുത്താല്‍ ഭയക്കേണ്ടതില്ല’; കൊല നടത്തിയത് പൂജാരിയുടെ നിര്‍ദേശപ്രകാരം

 kambakkam murder case , kambakkam , murder , police , കൂട്ടക്കൊല്ല , കമ്പകക്കാനം , കൃഷ്ണൻ , അനീഷ്
കോട്ടയം| jibin| Last Modified വ്യാഴം, 9 ഓഗസ്റ്റ് 2018 (14:22 IST)
തൊടുപുഴ കമ്പകക്കാനത്തെ കൂട്ടക്കൊല്ലയ്‌ക്ക് പിന്നില്‍ മന്ത്രവാദത്തിന്റെ ശക്തമായ സ്വാധീനം. കൃഷ്‌ണനെയും കുടുംബത്തെയും കൊലപ്പെടുത്തുന്നതിനായി മുമ്പായി മുഖ്യപ്രതി അനീഷ് കൃത്യം ചെയ്യാനുള്ള സമയം ഒരു പൂജാരിയെ കണ്ട് കുറിപ്പിച്ചിരുന്നായി പൊലീസിന് വ്യക്തമായി.

അടിമാലിയിലെ ഒരു പൂജാരിയെ കണ്ട് കൂട്ടക്കൊല ചെയ്യാനുള്ള സമയം കുറിപ്പിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ അനീഷ് പൊലീസിനോട് സമ്മതിച്ചു. കൊല നടത്താനുള്ള ഏറ്റവും നല്ല സമയം ഇതാണെന്നും പിടിക്കപ്പെടാതിരിക്കാന്‍ കോഴി അറുത്ത് കുരുതി കൊടുക്കാനും പൂജാരി അനീഷിന് നിര്‍ദേശം നല്‍കിയിരുന്നു.

കോഴിയെ കുരുതി കൊടുത്ത പൂജയില്‍ പൂജാരിയും പങ്കെടുത്തിരുന്നു. ഈ പൂജാരി പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് അറിയുന്നത്. അതേസമയം, മൃതദേഹം മറവുചെയ്യാൻ അനീഷ് കൂടുതൽ ആളുകളുടെ സഹായം തേടിയിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 29നായിരുന്നു കമ്പകക്കാനത്ത് കാനാട്ട് വീട്ടിൽ (52), ഭാര്യ സുശീല (50), മകൾ ആർഷ (21), മകൻ അർജുൻ (18) എന്നിവരെ അനീഷും ലിബീഷും ചേര്‍ന്ന് കൊലപ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :