കമ്പകക്കാനം കൂട്ടക്കൊല; പ്രതികളുടെ മർദ്ദനമേറ്റ ആട് ഗർഭിണി

കമ്പകക്കാനം കൂട്ടക്കൊല; പ്രതികളുടെ മർദ്ദനമേറ്റ ആട് ഗർഭിണി

കമ്പകക്കാനം| Rijisha M.| Last Updated: ബുധന്‍, 8 ഓഗസ്റ്റ് 2018 (15:59 IST)
മന്ത്രശക്തി കൈക്കലാക്കുന്നതിനായി കമ്പകക്കാനത്തെ ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയത് സമാനതകളില്ലാത്ത ക്രൂരത. സംഭവം നടന്ന ഞായറാഴ്ച രാത്രി 12 മണിക്ക് കൃഷ്ണൻ വളർത്തിയിരുന്ന രണ്ട് ആടുകളെ തല്ലി കരയിപ്പിച്ചുകൊണ്ടായിരുന്നു പ്രതികളായ അനീഷും ലിബീഷും കൃഷ്ണനെ വീടിട് പുറത്തിറക്കിയത്. അതിനുശേഷം ഷോക്ക് അബ്സോർബർ പൈപ്പു കൊണ്ടു തലയ്ക്കടിച്ചും കുത്തിയും കൊല ചെയ്യുകയായിരുന്നു.

അതേ ഷോക്ക് അബ്സോർബർ പൈപ്പുകൾ കൊണ്ടാണ് ഇവർ ആടുകളെ അടിച്ചതും. അടിയേറ്റ് അവശനിലയിലായ ആടുകളിൽ ഒരെണ്ണം ഗർഭിണിയാണ്. വെറ്ററിനറി ഡോക്ടർമാർ എത്തി ഇന്നലെ ആടുകളെ പരിശോധിച്ചു. കൃഷ്ണന്റെ സഹോദരൻ യജ്ഞേശ്വരന്റെ വീട്ടിലേക്ക് ഇവയെ മാറ്റുകയും ചെയ്‌തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :