കലാഭവൻ മണിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു; പിന്നിൽ ദുരൂഹത

കൊച്ചി, വ്യാഴം, 1 ഡിസം‌ബര്‍ 2016 (11:01 IST)

Widgets Magazine

അന്തരിച്ച നടൻ കലാഭവൻ മണിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് വാർത്തകളിൽ ഇടംപിടിച്ച കൊച്ചി സ്വദേശി വെട്ടിൽ സുരേഷ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. രണ്ട് ദിവസം മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. മണിയുടെ വിശ്വസ്തൻ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് വാർത്ത പ്രചരിച്ചതോടെ ആശുപത്രിയിൽ നിന്നും ബന്ധുക്കൾ നിർബന്ധിത ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
 
മണിയുടെ റിയൽ എസ്റ്റേറ്റ് ബിസിനസുകളിൽ ഇയാളുടെ സാന്നിധ്യം ഉണ്ടായിരുന്നു. അയൽ സംസ്ഥാനങ്ങളിലടക്കം മണി നടത്തിയ റിയൽ എസ്റ്റേറ്റ് ബിസിനസുകൾ അന്വേഷിക്കുന്ന സമയത്താണ് മണിക്ക് ഇയാളുമായുള്ള ബന്ധം പൊലീസ് കണ്ടെത്തുന്നത്. കൊച്ചി സിറ്റി പൊലീസ് പരിധിയിൽ നടന്ന പല ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയായിരുന്നു.
 
രണ്ട് തവണ പൊലീസ് പിടിയിൽ ആയപ്പോൾ പുറത്തിറക്കാനും മണിയുടെ ഇടപെടലുകൾ ഉണ്ടായി. പലപ്പോഴും മണിയുടെ ആഡംബര കാർ ഇയാളാണ് ഉപയോഗിച്ചതെന്ന് വിവരമുണ്ട്. ഇയാൾക്കൊപ്പം മണി പല ഒത്തുതീർപ്പ് ഇടപാടുകൾ നടത്തുകയും അതുവഴി മണിക്ക് ഒരുപാട് ശത്രുക്കൾ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, നോട്ട് പ്രതിസന്ധിയിൽ പെട്ട് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കലാഭവൻ മണി സിനിമ ആത്മഹത്യ Film Suicide Police പൊലീസ് Kalabhavan Mani

Widgets Magazine

വാര്‍ത്ത

news

മഞ്ജു - മാന്യമായി പടിയിറങ്ങിവന്ന പെണ്ണ്! ചുവടുകളേ...തളരരുതേ; റംസീനയുടെ പോസ്​റ്റ്​ വൈറൽ

ദിലീപ്​ -കാവ്യാ മാധവൻ വിവാഹവുമായി ബന്ധപ്പെട്ട് വാർത്തകളും ചർച്ചകളും സോഷ്യൽ മീഡിയയിൽ ...

news

ഹാക്കർമാരുടെ ആദ്യ ഇര രാഹുൽ ഗാന്ധി, രണ്ടാമത്തേത് കോൺഗ്രസ്; കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ സൈബർ ആക്രമണം

കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജ് ഹാക്ക് ചെയ്തു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ...

news

തിരുച്ചിറപ്പള്ളിയിലെ പടക്കശാലയിൽ സ്ഫോടനം; 20 തൊഴിലാളികൾ മരിച്ചു, രക്ഷപ്പെടുത്താനായത് നാല് പേരെ മാത്രം

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ പടക്ക ഫാക്ടറിയിൽ സ്ഫോടനം. ഫോടനത്തിൽ 10 തൊഴിലാളികൾ ...

Widgets Magazine