Widgets Magazine

ദിലീപ് - കാവ്യ വിവാഹം: മലയാള സിനിമാലോകം രണ്ടുചേരിയില്‍ !

ബുധന്‍, 30 നവം‌ബര്‍ 2016 (14:16 IST)

Widgets Magazine
Dileep, Kavya, Manju, Mohanlal, Mammootty, Joshiy, Siddiq, Jayaram, ദിലീപ്, കാവ്യ, മഞ്ജു, മോഹന്‍ലാല്‍, മമ്മൂട്ടി, ജോഷി, സിദ്ദിക്ക്, ജയറാം

ദിലീപും കാവ്യാമാധവനും വിവാഹിതരായതോടെ മലയാള സിനിമാലോകം രണ്ട് ചേരികളിലായി നിലയുറപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിനെ പിന്തുണയ്ക്കുന്നവരും മഞ്ജു വാര്യരെ പിന്തുണയ്ക്കുന്നവരുമായി മലയാള സിനിമാലോകം മാറിക്കഴിഞ്ഞുവത്രേ.
 
സംവിധായകരായ ജോഷി, സിദ്ദിക്ക്, നാദിര്‍ഷ, കമല്‍, മെഗാസ്റ്റാര്‍ മമ്മൂട്ടി, ജയറാം, മീരാ ജാസ്മിന്‍, നിര്‍മ്മാതാക്കളായ രഞ്ജിത്, സുരേഷ്കുമാര്‍ തുടങ്ങിയവര്‍ ദിലീപ് - വിവാഹത്തിന് എത്തിയിരുന്നു. എന്നാല്‍ മഞ്ജുവിനെ അനുകൂലിക്കുന്ന ഒരു വലിയ വിഭാഗം വിവാഹത്തില്‍ നിന്ന് ബോധപൂര്‍വം വിട്ടുനില്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
രാജസ്ഥാനില്‍ ഷൂട്ടിംഗിലായതിനാലാണ് മോഹന്‍ലാല്‍ ചടങ്ങിനെത്താതിരുന്നതെന്നാണ് വിശദീകരണം ലഭിച്ചത്. എന്നാല്‍ മഞ്ജുവിന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് മോഹന്‍ലാല്‍ എന്നത് പലരും ചൂണ്ടിക്കാട്ടുന്നു.
 
കാവ്യയുടെ മുന്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയുടെ ബന്ധുകൂടിയായ സുരേഷ്ഗോപി കൊച്ചിയിലുണ്ടായിട്ടും ദിലീപ് - കാവ്യ വിവാഹത്തിന് എത്തിയില്ല. ബിജുമേനോന്‍, ഇന്ദ്രജിത്ത്, പൃഥ്വിരാജ്, നിവിന്‍ പോളി, ജയസൂര്യ, ഫഹദ് ഫാസില്‍ തുടങ്ങിയവരും വിവാഹത്തില്‍ സംബന്ധിച്ചില്ല.
 
അതേസമയം, മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തായ കുഞ്ചാക്കോ ബോബന്‍ വിവാഹത്തിനെത്തിയില്ലെങ്കിലും ദിലീപിനും കാവ്യയ്ക്കും ഫേസ്ബുക്കിലൂടെ ആശംസ അറിയിച്ചു.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

എന്നെ വിളിച്ചില്ല, അതുകൊണ്ട് ഞാൻ പോയില്ല: ഭാവന

ദിലീപ് - കാവ്യ വിവാഹത്തിൽ നടി ഭാവന എത്താത്തതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ചില ...

news

ആദ്യം പീഡിപ്പിച്ചത് കാമുകൻ, രണ്ടാം തവണ ബാർ ഉടമ; ഈ നടി പറയുന്നത് കേട്ടാൽ ഞെട്ടും!

രണ്ട് തവണ ക്രൂരമായി താൻ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അമേരിക്കൻ നടി ഇവാൻ റെയ്ച്ചൽ വുഡ് ...

news

''നീ ആ സിനിമ തിന്നു കളഞ്ഞല്ലോടാ...'' - മമ്മൂട്ടി കെട്ടിപ്പിടിച്ച് അഭിനന്ദിച്ച ആ താരം ആരെന്നറിയുമോ?

കട്ടപ്പനയിലെ ഋത്വിക് റോഷനിൽ മികച്ച പ്രകടനമായിരുന്നു ധർമജൻ കാഴ്ചവെച്ചത്. ചിരിപ്പിച്ച് ...

news

“പുലിമുരുകനെ പേടിച്ചിട്ടില്ല, പിന്നെയാ...” - മമ്മൂട്ടിയുടെ പിന്‍‌മാറ്റത്തില്‍ ആരാധകര്‍ക്ക് ആശങ്കയില്ല!

ക്രിസ്മസ് റിലീസായി നിശ്ചയിച്ചിരുന്ന മമ്മൂട്ടിച്ചിത്രം ‘ദി ഗ്രേറ്റ്ഫാദര്‍’ റിലീസ് ...

Widgets Magazine Widgets Magazine