''നീ ആ സിനിമ തിന്നു കളഞ്ഞല്ലോടാ...'' - മമ്മൂട്ടി കെട്ടിപ്പിടിച്ച് അഭിനന്ദിച്ച ആ താരം ആരെന്നറിയുമോ?

ബുധന്‍, 30 നവം‌ബര്‍ 2016 (12:55 IST)

കട്ടപ്പനയിലെ ഋത്വിക് റോഷനിൽ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ചിരിപ്പിച്ച് ചിരിപ്പിച്ച് ഒടുവിൽ കരയിപ്പിച്ച ദാസപ്പനെ(ധർമജൻ) ആർക്കും മറക്കാൻ കഴിയില്ല. വ്യത്യസ്തത വന്നപ്പോൾ പ്രേക്ഷകർ അത് അംഗീകരിച്ചതിന്റെ തെളിവായിരുന്നു തീയേറ്ററുകളിൽ നിന്നും ലഭിച്ച കയ്യടി. ജീവിതത്തിൽ മറക്കാനാവാത്തത് എന്നല്ല നല്ല ചേർച്ചയായിട്ടുള്ള ക്യാരക്ടർ ആണിതെന്ന് ധർമജൻ വ്യക്തമാക്കിയിരുന്നു.
 
എല്ലാവരിൽ നിന്നും മികച്ച അഭിപ്രായങ്ങൾ കിട്ടിയ കൂട്ടത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ വക കമന്റും ധർമജന് ലഭിച്ചു. നീ ആ തിന്നു കളഞ്ഞല്ലോടാ എന്നായിരുന്നു മമ്മൂട്ടി ധർമജനോട് പറഞ്ഞത്. ദിലീപ്–കാവ്യ വിവാഹചടങ്ങിനിടെയായിരുന്നു ധർമജനെ കെട്ടിപ്പിടിച്ച് മമ്മൂട്ടി ഇങ്ങനെ പറഞ്ഞത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ധർമജൻ ഇക്കാര്യം വ്യക്തമാക്കുന്നത്.
 
കട്ടപ്പനയുടെ ഷൂട്ടിങ് തുടങ്ങിയപ്പോ നിർമാതാവ് കൂടിയായ ദിലീപേട്ടന്‍ പറഞ്ഞു, നിനക്കൊക്കെ വേണ്ടിയാണ് ഞാൻ കോടികൾ മുടക്കുന്നതെന്ന്. ദിലീപേട്ടനും നാദിർഷാ ഇക്കയുമൊക്കെ ജീവിതത്തിൽ ഒരുപാട് സഹായിച്ചിട്ടുള്ളവരാണ്. മമ്മൂക്ക പലരോടും എന്റെ പേര് റെക്കമെൻഡ് ചെയ്യുന്നതായി അറിയാൻ കഴിഞ്ഞുവെന്നും ധർമജൻ അഭിമുഖത്തിൽ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

“പുലിമുരുകനെ പേടിച്ചിട്ടില്ല, പിന്നെയാ...” - മമ്മൂട്ടിയുടെ പിന്‍‌മാറ്റത്തില്‍ ആരാധകര്‍ക്ക് ആശങ്കയില്ല!

ക്രിസ്മസ് റിലീസായി നിശ്ചയിച്ചിരുന്ന മമ്മൂട്ടിച്ചിത്രം ‘ദി ഗ്രേറ്റ്ഫാദര്‍’ റിലീസ് ...

news

ദുല്‍ക്കറാണ് ഇത്തവണ കളത്തില്‍, മോഹന്‍ലാലിനെ പിടിച്ചുനിര്‍ത്താന്‍ !

ഈ ക്രിസ്മസിന് മോഹന്‍ലാലിന്‍റെ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ റിലീസാകും. ...

news

പൂത്തിരിക്കുന്ന 'പൂമര'ത്തിലേക്ക് ഒരാൾ കൂടി, സാക്ഷാൽ മണിയാശാൻ!

ഇപ്പോൾ എല്ലായിടത്തും 'പൂമരം' പൂത്തിരിക്കുകയാണല്ലോ. ഇങ്ങ് കേരളം മുതൽ അങ്ങ് ഫിലിപ്പീൻസ് വരെ ...

news

“പുലിമുരുകനൊപ്പം ഈ പടം റിലീസ് ചെയ്യേണ്ടെന്ന് ഞാന്‍ പറഞ്ഞതാ...” - ഒരു സംവിധായകന്‍റെ രോദനം!

‘ഗേള്‍സ്’ എന്ന പേരില്‍ ഒരു മലയാള സിനിമ ഇക്കഴിഞ്ഞ ഒക്ടോബറില്‍ റിലീസായ വിവരം എത്ര ...