മണിയുടെ മരണം; ദുരൂഹത തെളിയിക്കാൻ അന്വേഷണം ഇനി സി ബി ഐയ്ക്ക്, ശുപാർശ കേന്ദ്രസർക്കാരിന് കൈമാറി

നടൻ കലാഭവൻ മണിയുടെ മരണം സി ബി ഐ അന്വേഷിക്കാൻ ഉത്തരവ്. ഇത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഇറക്കി. ആഭ്യന്തര സെക്രട്ടറിയാണ് വിജ്ഞാപനം ഇറക്കിയത്. മണിയുടെ മരണത്തിലെ ദുരൂഹത തെളിയിക്കാൻ അന്വേഷണം സി ബി ഐക്ക് ന

കൊച്ചി| aparna shaji| Last Updated: ശനി, 11 ജൂണ്‍ 2016 (16:35 IST)
നടൻ കലാഭവൻ മണിയുടെ മരണം അന്വേഷിക്കാൻ ഉത്തരവ്. ഇത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഇറക്കി. ആഭ്യന്തര സെക്രട്ടറിയാണ് വിജ്ഞാപനം ഇറക്കിയത്. മണിയുടെ മരണത്തിലെ ദുരൂഹത തെളിയിക്കാൻ അന്വേഷണം സി ബി ഐക്ക് നൽകണമെന്ന് അറിയിച്ചുകൊണ്ടുള്ള ശുപാർശ കേന്ദ്രസർക്കാരിന് കൈമാറി.

അന്വേഷണം സി ബി ഐയ്ക്ക് കൈമാറുന്നതിനായുള്ള എല്ലാ നടപടികളും തീരുമാനങ്ങളും പൂർത്തിയായിരിക്കുകയാണ്. മണി മരിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും വ്യക്തമായ തെളിവുകളോ സൂചനകളോ കണ്ടെത്താൻ പൊലും പൊലീസിന് സാധിച്ചില്ല. ഈ സാഹചര്യത്തിൽ മണിയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് പരാതി നൽകിയിരുന്നു.

അതാസമയം, കേസ് സി ബി ഐയ്ക്ക് വിട്ട് നൽകിയതിൽ വളരെ നന്ദി ഉണ്ടെന്നും മുഖ്യമന്ത്രിക്ക് പരാതി നല്കിയതിൽ ഫലം കണ്ടെന്നും മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ പ്രതികരിച്ചു. സി ബി ഐയുടെ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും സ്വാധീനിക്കപ്പെടാൻ സാധ്യതയില്ലാത്ത സി ബി ഐ കേസ് തെളിയിക്കുമെന്ന് വിശ്വാസമുണ്ടെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :