ജിഷ കൊലക്കേസ്: ഇടുക്കിയിൽ പിടിയിലായ ആളുടെ ശരീരത്തിൽ നഖം കൊണ്ടുള്ള പാടുകൾ, ഇയാളുടെ ഡി എൻ എ പരിശോധിക്കും

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ ഇടുക്ക്കിയിൽ നിന്നും പിടിയിലായ ആളുടെ ഡി എൻ എ പരിശോധിക്കുന്നു. ഇടുക്കി കഞ്ഞിക്കുഴിക്കു സമീപം വെൺമണിയിൽനിന്നു പിടിയില

പെരുമ്പാവൂർ| aparna shaji| Last Updated: ശനി, 11 ജൂണ്‍ 2016 (14:33 IST)
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ ഇടുക്ക്കിയിൽ നിന്നും പിടിയിലായ ആളുടെ ഡി എൻ എ പരിശോധിക്കുന്നു. ഇടുക്കി കഞ്ഞിക്കുഴിക്കു സമീപം വെൺമണിയിൽനിന്നു പിടിയിലായ ആളുടെ ഡി എൻ എ ആണ് പരിശോധനയ്ക്കായി ഹൈരദാബാദിലേക്ക് അയച്ചിരിക്കുന്നത്.

ഹൈദരാബാദിലെ കേന്ദ്രലാബിൽ നിന്നും നാലു ദിവസത്തിനകം പരിശോധനാഫലം അറിയാൻ സാധിക്കും. കൊലയാളിയുടെ രേഖാചിത്രവുമായി സാമ്യമുള്ള ഇയാളെ വ്യാഴാഴ്ചയാണ് പിടികൂടിയത്. ചോദ്യം ചെയ്തെങ്കിലും ഒന്നിനും വ്യക്തമായ മറുപടികൾ ലഭിച്ചില്ല. ഇയാളുടെ ശരീരത്തിൽ നഖം കൊണ്ടു മുറിഞ്ഞ പാടുകൾ കണ്ടെത്തിയതും സംശയത്തിനിടയാക്കിയിരുന്നു.

വധക്കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നതായി പൊലീസിനു നേരത്തെ വിവരം ലഭിച്ചിരുന്നു. ആശുപത്രിയിലെ നിരീക്ഷണ ക്യാമറയിലെ ചിത്രവുമായും കസ്റ്റഡിയിലുള്ള യുവാവിന് സാമ്യമുണ്ട്. യുവാവിന്റെ ശരീരത്തിൽ പരുക്കുകൾ കണ്ടതും സംശയം വർധിപ്പിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :