സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നും പിടികൂടിയ പുത്തന്‍കുരിശ് എസ്ഐയ്ക്ക് സസ്‌പെന്‍ഷന്‍

പുത്തന്‍കുരിശ്ശിനടുത്തെ വെങ്കിടയിലുള്ള യുവ സീരിയല്‍ നടിയുടെ വീട്ടില്‍ സ്ഥിരമായി സന്ദര്‍ശനം നടത്തിയതിനേത്തുടര്‍ന്ന് നാട്ടുകാര്‍ കയ്യോടെ പിടിച്ച് കൈകാര്യം ചെയ്ത എസ്ഐയ്‌ക്ക് സസ്‌പെന്‍ഷന്‍. മൂവാറ്റുപുഴ ഡി വൈ എസ് പിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

കൊച്ചി| rahul balan| Last Modified ശനി, 11 ജൂണ്‍ 2016 (14:27 IST)
പുത്തന്‍കുരിശ്ശിനടുത്തെ വെങ്കിടയിലുള്ള യുവ സീരിയല്‍ നടിയുടെ വീട്ടില്‍ സ്ഥിരമായി സന്ദര്‍ശനം നടത്തിയതിനേത്തുടര്‍ന്ന് നാട്ടുകാര്‍ കയ്യോടെ പിടിച്ച് കൈകാര്യം ചെയ്ത എസ്ഐയ്‌ക്ക് സസ്‌പെന്‍ഷന്‍. മൂവാറ്റുപുഴ ഡി വൈ എസ് പിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. സംഭവത്തില്‍ അന്വേഷണം നടത്തിയ ഡി വൈ എസ് പി എസ്ഐയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ച് നടപടിക്ക് നേരത്തെ ശിപാര്‍ശ ചെയ്തിരുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30ന് ആണ് സജീവ കുമാറിനെ നടിയുടെ വീട്ടില്‍ നിന്ന് നാട്ടുകാര്‍ പിടികൂടിയത്. വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു എസ്ഐ. സ്വന്തം കാറില്‍ മഫ്തിയില്‍ ഇവിടെ എത്തിയിരുന്ന എസ്ഐയെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ എസ്ഐയെ കൈകാര്യം ചെയ്യുകയും ചെയ്തു. പോലീസുകാര്‍ എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം, താന്‍ കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാന്‍ എത്തിയതെന്നായിരുന്നു എസ്ഐ നല്‍കിയ വിശദീകരണം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :