നടിക്കെതിരായ ആക്രമണം: എത്ര ഉന്നതരായാലും അവരെ പിടിച്ചുകെട്ടണമെന്ന് കൈതപ്രം

ഒരു പ്രമുഖ നടന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കൈതപ്രം

Kaithapram, PC George, Actress Attacked, കോഴിക്കോട്, കൈതപ്രം ദാമോദരൻ നമ്പൂതിരി, കൈതപ്രം
കോഴിക്കോട്| സജിത്ത്| Last Modified ബുധന്‍, 22 ഫെബ്രുവരി 2017 (08:54 IST)
ഒരു പ്രമുഖ നടന് കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. നടിക്കെതിരെ നടന്ന ആക്രമണത്തിൽ ഈ പ്രമുഖനടനു ബന്ധമുണ്ടെന്നു തനിക്ക് മനസ്സിലായതായും കൈതപ്രം പറഞ്ഞു.

മറ്റുള്ളവരെ തകര്‍ക്കാന്‍ വേണ്ടി എന്തുംചെയ്യുന്നവരാണ് സിനിമാരംഗത്തെ പ്രമുഖര്‍. എത്ര ഉന്നതരായാലും അവരെ പിടിച്ചുകെട്ടണം. നടിയെ ആക്രമിച്ചവര്‍ ആരായിരുന്നാലും അവരെ സിനിമയില്‍നിന്ന് അകറ്റിനിര്‍ത്തണമെന്നും കലാ – സാംസ്കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യവെ
കൈതപ്രം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :