നടിയെ ആക്രമിച്ച സംഭവം: അന്വേഷണം പള്‍സര്‍ സുനിയുടെ കാമുകിമാരെ കേന്ദ്രീകരിച്ച്

അന്വേഷണം പള്‍സര്‍ സുനിയുടെ കാമുകിമാരിലേക്ക്

കൊച്ചി| സജിത്ത്| Last Modified ചൊവ്വ, 21 ഫെബ്രുവരി 2017 (09:55 IST)
കൊച്ചിയില്‍ നിന്നും മലയാളിയായ ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയ്ക്കായുള്ള തിരച്ചിലില്‍ ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പൊലീസ്. സുനിക്ക് രണ്ടു കാമുകിമാരുണ്ടെന്നും ഒളിവിലായ ശേഷം ഇയാൾ അവരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം.

പള്‍സര്‍ സുനിയുടെ ഫോണ്‍ കോളിന്റെ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് പൊലീസിന്
ഇതേക്കുറിച്ച് വിവരം ലഭിച്ചത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുനിയുടെ കാമുകിമാരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കാനാണ് പൊലീസിന്റെ നീക്കം. സുനിയ്ക്ക് ഒളിവില്‍ പോകാന്‍ ഇവരാണ് സഹായം ചെയ്തുകൊടുത്തിരിക്കുന്നതെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കാമുകിമാരില്‍ നിന്നും കൂടുതല്‍ വ്യക്തതയോറ്റെയുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് അന്വേഷണസംഘം. കഴിഞ്ഞ ദിവസം സുനി അമ്പലപ്പുഴയില്‍ ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ പൊലീസ് എത്തുന്നതിന് മുമ്പുതന്നെ സുനി അവിടെനിന്ന് രക്ഷപ്പെട്ടിരുന്നു. അമ്പലപ്പുഴയിലുള്ള തന്റെ സുഹൃത്തുക്കളെ കാണാനാണ് ഇയാള്‍ ഇവിടെ എത്തിയതെന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :