അനര്‍ട്ട് ഡയറക്ടര്‍ നിയമനത്തില്‍ ക്രമക്കേട് നടത്തിയെന്നതിന് തെളിവില്ലെന്ന് വിജിലന്‍സ്; മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ അന്വേഷണം അവസാനിപ്പിച്ചു

തിരുവനന്തപുരം, ബുധന്‍, 31 ജനുവരി 2018 (09:57 IST)

അനുബന്ധ വാര്‍ത്തകള്‍

അനര്‍ട്ട് ഡയറക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചു. അനര്‍ട്ട് ഡയറക്ടര്‍ നിയമനത്തില്‍ മന്ത്രി ക്രമക്കേട് കാണിച്ചു എന്നതിന് തെളിവില്ലെന്ന് അറിയിച്ച വിജിലന്‍സ്, അത്തരം നിയമനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കണമെന്നും ശുപാര്‍ശ ചെയ്തു. 
 
സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസില്‍ അന്വേഷണം നേരിടുന്ന ആര്‍.ഹരികുമാറിനെ ഒരു തരത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കാതെയാണ് അനര്‍ട്ട് ഡയറക്ടറായി നിയമിച്ചതെന്നായിരുന്നു മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണം. ചീഫ് സെക്രട്ടറി, കെഎസ്ഇബി ചെയര്‍മാന്‍, ഊര്‍ജ സെക്രട്ടറി എന്നിവര്‍ നടത്തേണ്ട നിയമനം മന്ത്രി നേരിട്ടാണ് നടത്തിയതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. 
 
മന്ത്രിയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് അനര്‍ട്ടില്‍ ഹരികുമാറിന് നിയമനം നല്‍കിയതെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. കോവളം എംഎല്‍എ എം വിന്‍സന്റാണ് മന്ത്രി കടകംപള്ളിക്കെതിരെ വിജിലന്‍സ് കോടതിയെ സമീപിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കേന്ദ്രത്തിന്റെ ഇടപെടല്‍ തുടങ്ങി; അറ്റ്‌ലസ് രാമചന്ദ്രന്റെ കേസുകള്‍ ഒത്തുതീരുന്നു - ജനങ്ങളുടെ വിശ്വസ്തന്‍ നാട്ടിലേക്ക്‌ ?

ജ്വല്ലറി ശൃംഖലകളുടെ ഉടമയും പ്രമുഖ വ്യവസായിയുമായ അറ്റ്‌ലസ് രാമചന്ദ്രന്റെ ജയില്‍ മോചനത്തിന് ...

news

എല്ലാ തടസങ്ങളും നീങ്ങി; എകെ ശശീന്ദ്രൻ വീണ്ടും മന്ത്രിസഭയിലേയ്ക്ക് - സത്യപ്രതിജ്ഞ വ്യാഴാഴ്ച !

ഫോണ്‍കെണി വിവാദത്തില്‍പ്പെട്ട് മന്ത്രിസ്ഥാനം രാജിവെച്ച എകെ ശശീന്ദ്രന്‍‍ വീണ്ടും ...

news

പ്രതിഷേധം ഫലം കണ്ടു; ഓറഞ്ച് പാസ്‌പോര്‍ട്ട് തീരുമാനത്തില്‍ നിന്നും കേന്ദ്രം പിന്മാറി

എതിർപ്പ് ശക്തമായതോടെ പാ​സ്പോ​ർ​ട്ടി​ന് ര​ണ്ടു വി​ത്യ​സ്ത നി​റ​ങ്ങ​ളി​ൽ ക​വ​ർ​പേ​ജ് ...

news

കലാപത്തില്‍ ‘കൊല്ലപ്പെട്ടയാള്‍’ ജീവനോടെ മടങ്ങിയെത്തി; നാടകീയമായ സംഭവം അരങ്ങേറിയത് ഉത്തർപ്രദേശില്‍

കലാപത്തിൽ കൊല്ലപ്പെട്ടെന്ന് കരുതിയ യുവാവ് തിരിച്ചെത്തി. ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ ...

Widgets Magazine