കടകംപള്ളി കേസ്: സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി; ഒഴിവാക്കിയവരുടെ പേരു കൂടി ഉള്‍പ്പെടുത്തി കുറ്റപത്രം വീണ്ടും സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം

കടകംപള്ളി കേസ്: സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി; ഒഴിവാക്കിയവരുടെ പേരു കൂടി ഉള്‍പ്പെടുത്തി കുറ്റപത്രം വീണ്ടും സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം

തിരുവനന്തപുരം| JOYS JOY| Last Modified തിങ്കള്‍, 25 ജൂലൈ 2016 (09:44 IST)
വിവാദമായ കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ സമര്‍പ്പിച്ച കുറ്റപത്രം പ്രത്യേക കോടതി മടക്കി. എഫ് ഐ ആറില്‍ പേരു ചേര്‍ക്കപ്പെട്ട 22 പേരെ കുറ്റപത്രത്തില്‍ ഒഴിവാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത കോടതി ഇവരെക്കൂടി ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, എഫ് ഐ ആറില്‍ പേരു ചേര്‍ക്കപ്പെട്ടവരെ ഒഴിവാക്കിയതിന്റെ കാരണം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രത്യേക കോടതി ജഡ്‌ജി പി വി ബാലകൃഷ്‌ണന്റേതാണ് നിരീക്ഷണം. സി ബി ഐ കഴിഞ്ഞദിവസം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാന്‍ ആയിരുന്ന സലിംരാജിനെയും ഭാര്യ ഷംസാദിനെയും ഒഴിവാക്കിയിരുന്നു. കേസില്‍ സലിംരാജ് അടക്കം 27 പ്രതികളാണ് ഉള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :