ശബരിമല ഭണ്ഡാര കവര്‍ച്ച: കേസ് ഏറ്റെടുക്കാന്‍ വിജിലന്‍സിന് സര്‍ക്കാരിന്റെ ഉത്തരവ്

ശബരിമലയിലെ ഭണ്ഡാരം കവര്‍ച്ചയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ കേസ് വിജിലന്‍സ് ഏറ്റെടുത്തു.

sabarimala, robbery, vigillence ശബരിമല, കവര്‍ച്ച, വിജിലന്‍സ്
ശബരിമല| സജിത്ത്| Last Modified ഞായര്‍, 24 ജൂലൈ 2016 (10:26 IST)
ശബരിമലയിലെ ഭണ്ഡാരം കവര്‍ച്ചയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ കേസ് വിജിലന്‍സ് ഏറ്റെടുത്തു. 2015ല്‍ 16 ലക്ഷം രൂപയുടെ സ്വര്‍ണവും പണവും കവര്‍ന്ന കേസാണ് വിജിലന്‍സ് അന്വേഷിക്കുക. പൊലീസ് അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് ഏറ്റെടുക്കാന്‍ വിജിലന്‍സിന് സര്‍ക്കാരിന്റെ ഉത്തരവ് എത്തിയത്.

111 പവന്‍ സ്വര്‍ണവും 10 ലക്ഷം രൂപയും ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കവര്‍ന്നു എന്നതാണ് കേസ്. സംഭവത്തില്‍ ആറുപേരാണ് അറസ്റ്റിലായിരുന്നത്. പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും തുടര്‍നടപടികള്‍ കൈക്കൊണ്ടിരുന്നില്ല. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണചുമതല വിജിലന്‍സിന് കൈമാറിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :