എസ് എന്‍ ഡി പി യോഗം അംഗങ്ങളില്‍ നിന്നും 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി: വെള്ളാപ്പള്ളിക്കെതിരെ കേസ്

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.

pathanamthitta, velllappalli natesan, police, case, mirofinance പത്തനംതിട്ട, വെള്ളാപ്പള്ളി നടേശന്‍, കേസ്, പൊലീസ്, മൈക്രോഫിനാന്‍സ്
പത്തനംതിട്ട| സജിത്ത്| Last Modified ഞായര്‍, 24 ജൂലൈ 2016 (10:40 IST)
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. 2013-15 കാലയളവില്‍ പിന്നാക്ക വികസന കോര്‍പ്പറേഷനില്‍നിന്ന് അംഗങ്ങള്‍ക്ക് വിതരണം ചെയ്യാനെന്ന വ്യാജേന 15 ലക്ഷം രൂപ വായ്പ എടുത്ത് അംഗങ്ങള്‍ക്കു നല്‍കാതെ തിരിമറി നടത്തിയെന്നാണ് കേസ്.

വെള്ളാപ്പള്ളി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ റാന്നി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വെള്ളാപ്പള്ളി ഒന്നാം പ്രതിയായ കേസില്‍ എസ്എന്‍ഡിപി റാന്നി യൂണിയന്‍ പ്രസിഡന്റ് കെ വസന്തകുമാര്‍, സെക്രട്ടറി പി എന്‍. സന്തോഷ് കുമാര്‍ എന്നിവരാണ് മറ്റു പ്രതികള്‍.

എസ്എന്‍ഡിപി യോഗം യൂണിയന്റേയും പോഷക സംഘടനകളുടെയും മുന്‍ ഭാരവാഹിയുമായിരുന്ന സുരേഷ് പുള്ളോലില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റാന്നി പൊലീസ് കേസ് എടുത്തത്. കബളിപ്പിക്കല്‍, വിശ്വാസവഞ്ചന, വ്യജ പ്രമാണം ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :