Last Modified ചൊവ്വ, 13 ഓഗസ്റ്റ് 2019 (09:32 IST)
കേരളം മഴക്കെടുതിയുടെ ദുരിതമനുഭവിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടെലിവിഷന്‍ പരിപാടിയുടെ പരസ്യം ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ സോഷ്യല്‍ മീഡിയയില്‍ രോഷം.ഡിസ്‌കവറി ചാനലിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മാന്‍ വേഴ്സസ് വൈല്‍ഡ്’ എന്ന പ്രോഗാമിനെ കുറിച്ചാണ് കെ സുരേന്ദ്രന്‍ പോസ്റ്റിട്ടത്.പരിപാടിയുടെ അവതാരകനായ ബിയര്‍ ഗ്രില്‍സിനൊപ്പം മോദി ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ വെച്ച് സെല്‍ഫിയെടുക്കുന്നതാണ് ചിത്രം. ഈ സമയത്താണോ ഇത്തരമൊരു പോസ്റ്റ് എന്നാണ് പോസ്റ്റിന് താഴെ ഉയരുന്ന പ്രധാന ചോദ്യം.
പ്രളയ ദുരിതത്തില്‍ കേരളം അകപ്പെട്ട് നില്‍ക്കവേ ഇത്തരമൊരു പോസ്റ്റ് ഇട്ടതിന്റെ അനൗചിത്യമാണ് പലരും ഉന്നയിക്കുന്നത്. മനുഷ്യര്‍ ക്യാമ്പുകളില്‍ കഴിയവേ എങ്ങനെയാണ് ഈ പരിപാടി കാണാനാവുക എന്ന ചോദ്യവും സുരേന്ദ്രനോട് ചിലര്‍ ചോദിക്കുന്നു.