ഉച്ചത്തില്‍ ഹോണ്‍ അടിക്കുന്നവര്‍ക്ക് 1000 രൂപ പിഴ: മുന്നറിയിപ്പുമായി കേരള പോലീസ്

അമിതമായി ഹോണടിച്ച് ബഹളമുണ്ടാക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

Last Modified വ്യാഴം, 1 ഓഗസ്റ്റ് 2019 (14:45 IST)
കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഹോണ്‍ അടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. അനുവദനീയമായതില്‍ കൂടുതല്‍ ശബ്ദമുള്ള ഹോണുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് 1000 രൂപ പിഴ ഈടാക്കുമെന്ന് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ കേരള പോലീസ് അറിയിച്ചു.

അമിതമായി ഹോണടിച്ച് ബഹളമുണ്ടാക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. തുടര്‍ച്ചയായി മുഴങ്ങുന്ന ഹോണ്‍ മൂലം വാഹനമോടിക്കുന്നവരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഇതിനാല്‍ അപകട സാധ്യത വര്‍ധിക്കുന്നതായും പോലീസ് വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :