'മമ്മൂട്ടി മാപ്പ്ചോദിച്ചു'; വിവാദം ഇരട്ടിയായി; പോസ്റ്റുകൾ പിൻവലിച്ച് തടിയൂരി ജൂറി അധ്യക്ഷൻ

നടൻ മമ്മൂട്ടിയെ ദേശീയ പുരസ്ക്കാര നിർണയത്തിൽ നിന്ന് തഴഞ്ഞതിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം തുടരുകയാണ്.

Last Modified തിങ്കള്‍, 12 ഓഗസ്റ്റ് 2019 (09:27 IST)
നടൻ മമ്മൂട്ടിയെ ദേശീയ പുരസ്ക്കാര നിർണയത്തിൽ നിന്ന് തഴഞ്ഞതിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം തുടരുകയാണ്. ഇതിനിടയിൽ തന്റെ ഭാഗം ന്യായീകരിച്ചും മമ്മൂട്ടി മാപ്പ് പറഞ്ഞെന്ന് വ്യക്തമാക്കിയും പുരസ്ക്കാര നിർണയ സമിതി അധ്യക്ഷനും ബോളിവുഡ് സംവിധായകനുമായ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത് വിവാദം ഇരട്ടിയാക്കി.

ജൂറി അധ്യക്ഷൻ തന്നെ അവാർഡ് നിർണയ വിവരങ്ങൾ പരസ്യപ്പെടുത്തിയതിനെതിരെ വ്യാപകരീതിയിൽ ചോദ്യമുയർന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുമായി ബന്ധപ്പെട്ട് റവെയ്‌ൽ സോഷ്യൽമീഡിയായിൽ പങ്കുവച്ച രണ്ട് പോസ്റ്റുകളും പിൻവലിച്ചു.

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിൽ നിന്ന് പേരൻപ് സിനിമയെ തള്ളുമെന്ന് മമ്മൂട്ടി ഫാൻസ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അവർ പുരസ്ക്കാര നിർണ്ണയ സമിതിക്കെതിരെ പ്രതിഷേധം ആരംഭിച്ചു. പ്രതിഷേധം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്തോടെ മറുപടിയുമായി രാഹുൽ റവെയിൽ ഫേസ്‌ബുക്കിൽ കുറിപ്പിട്ടു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :