പദ്മാവതിക്ക് വേണ്ടി വാദിച്ചവർ 'ഈട'യെ നിഷേധിക്കുന്നു!

ശനി, 13 ജനുവരി 2018 (11:22 IST)

ചിത്രസംയോജകനായ ബി. അജിത്കുമാര്‍ സംവിധാനം ചെയ്ത 'ഈട' സിനിമയ്ക്ക് കണ്ണൂരിൽ പ്രദർശനാനുമതി ഇല്ല. കണ്ണൂര്‍ സുമംഗലി തിയേറ്ററില്‍ ഈടയുടെ പ്രദര്‍ശനം സിപിഐഎം ഇടപെട്ട് നിര്‍ത്തിവെപ്പിച്ചുവെന്നാണ് ആരോപണം. കോണ്‍ഗ്രസ് നേതാവ് കെ സുധാകരനാണ് ആരോപണാവുമായി രംഗത്തെത്തിയിരിക്കുന്നത്‍.
 
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം പ്രമേയമാക്കിയ സിപിഐഎമ്മിനെ അസ്വസ്ഥപ്പെടുത്തുകയാണെന്നും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനായി ചെറുപ്പക്കാരെ തെരുവിലിറക്കിയ പാര്‍ട്ടി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും സുധാകരന്‍ ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയിലൂടെ ആരോപിച്ചു. ടിക്കറ്റ് എടുത്ത് ഷോ കാണാന്‍ എത്തിയ ആളുകളെ പോലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെട്ട് മടക്കി അയച്ചുവെന്നാണ് കെ. സുധാകരന്‍ ഉയര്‍ത്തുന്ന ആരോപണം.
 
ഷെയ്ന്‍ നിഗം, നിമിഷ സജയന്‍ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പറയുന്നത് പ്രണയവും കൊലപാതക രാഷ്ട്രീയവുമാണ്. പദ്മാവതി സിനിമ ബിജെപി നിരോധിച്ചപ്പോൾ സിനിമയ്ക്കൊപ്പമെന്ന് പറഞ്ഞ് തെരുവിലിറങ്ങിയവർ തന്നെയാണ് ഇപ്പോൾ 'ഈട'യെന്ന ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘എന്റെ ഉപദേശങ്ങള്‍ കൊണ്ടുമാത്രം എല്ലാം ശരിയാകില്ല’; സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ഗീതാ ഗോപിനാഥ്

മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും വാദങ്ങളെല്ലാം തള്ളി മുഖ്യമന്ത്രിയുടെ സാമ്പത്തിക ...

news

നടിമാരോട് ലൈംഗിക താൽപ്പര്യം കാണിക്കുന്ന മലയാള നടന്മാർ! വെട്ടിത്തുറന്ന് സജിത മഠത്തിൽ

മലയാള സിനിമ കുറച്ച് കാലമായി വിവാദങ്ങളുടെ പിന്നാലെയാണ്. കസബയെന്ന ചിത്രത്തെ വിമർശിച്ച ...

news

നിലകൊണ്ടത് നീതിക്കും നീതിപീഠത്തിനും വേണ്ടിയെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്; പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും

നീതിക്കും നീതിപീഠത്തിനും വേണ്ടിയാണ് നിലകൊണ്ടതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജനങ്ങള്‍ക്ക് ...

news

ബൽറാം വെറും കൊങ്ങി, ക്ലോസറ്റ് നിലവാരം; രൂക്ഷ പ്രതികരണം

എകെജി വിവാദ പരാമർശത്തെ തുടർന്ന് വി ടി ബൽറാം എം എൽ എയ്ക്കെതിരെ സോഷ്യൽ മീഡിയകളിലും ...

Widgets Magazine