'ശരീരത്തിൽ തൊടരുത്, അടുത്തിടപഴകില്ല' - സൂപ്പർ താരത്തിനൊപ്പം അഭിനയിക്കാൻ നയൻസ് പറഞ്ഞ് നിബന്ധനകൾ

വെള്ളി, 12 ജനുവരി 2018 (17:27 IST)

തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര. മലയാളത്തിലൂടെയാണ് നയൻസ് അഭിനയത്തിലേക്ക് കടന്നു വന്നത്. തമിഴിലെത്തി, ഗ്ലാമർ വേഷങ്ങൾ കൈകാര്യം ചെയ്ത് മുൻനിര നായികയായി പെട്ടന്ന് വളർന്നു. കുറച്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ നയൻസിനെ കാത്തിരുന്നത് കൈ നിറയെ ചിത്രങ്ങളായിരുന്നു. അതും പ്രാധാന്യമുള്ള വേഷങ്ങൾ.
 
തന്റെ പുതിയ ചിത്രത്തിൽ അഭിനയിക്കാൻ താരം മുന്നോട്ട് വെച്ചിരിക്കുന്ന നിബന്ധനകൾ കേട്ടാൽ ആരും ഞെട്ടും. തെലുങ്ക് സൂപ്പർ താരം നായകനാകുന്ന ജയ് സിംഹയിലെ നായികയാകാനാണ് നയൻസ് നിബന്ധനകൾ വെച്ചത്. നിബന്ധനകൾ എത്ര വെച്ചാലും പ്രതിഫലം എത്ര കുട്ടിയാലും നയൻസിനെ തന്നെ നായികയായി വേണമെന്നതാണ് സംവിധായകരുടെ ആഗ്രഹം.
 
ചിത്രത്തിൽ ബാലകൃഷ്ണയുമായി അടുത്തിടപഴകുന്ന രംഗങ്ങൾ ഉണ്ടാകില്ല. മോശമായ രീതിയിൽ ശരീരത്ത് സ്പർശിച്ചു കൊണ്ടുള്ള സീനുകൾ ഒന്നും തന്നെയുണ്ടാകില്ല. ഐറ്റം ഡാൻസിൽ അഭിനയിക്കില്ല. തുടങ്ങിയ രംഗങ്ങളാണ് നയൻസ് മുന്നോട്ട് വെച്ചത്. ബാലകൃഷ്ണയെ തന്റെ പിതാവിന്റെ സ്ഥാനത്താണ് കാണുന്നതെന്നാണ് നയൻസ് പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പശുവിനെ ഉപയോഗിച്ചാൽ വർഗീയത വരും, പശുവിനെ മാറ്റണം: സെൻസർ ബോർഡിന്റെ ആവശ്യം കേട്ട് അന്തംവിട്ട് സലിം കുമാർ

സലിംകുമാർ സംവിധാനം ചെയ്ത കുടുംബ ചിത്രം 'ദൈവമെ കൈ തൊഴാം കെ കുമാറാകണം' തിയേറ്ററുകളിൽ ...

news

120 ദിവസത്തെ ഡേറ്റ്, 90 ദിവസത്തെ പരിശീലനം; വിമലിന്‍റെ കര്‍ണനായി വിക്രം ഇതാ!

ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ഹിന്ദിച്ചിത്രം ‘മഹാവീര്‍ കര്‍ണ’യ്ക്കായി ...

news

വിദ്യ പിന്‍മാറിയത് ദൈവാനുഗ്രഹമായി കാണുന്നു, മഞ്ജു വിസ്മയിപ്പിച്ചു: കമൽ

കമൽ സംവിധാനം ചെയ്യുന്ന ആമി തുടക്കം മുതലേ വിവാദങ്ങൾക്ക് ഇരയായിരുന്നു. മാധവിക്കുട്ടിയുടെ കഥ ...

news

ഹിറ്റുകളുടെ രാജാക്കന്മാർ വീണ്ടുമൊന്നിക്കുന്നു, മറ്റൊരു മെഗാഹിറ്റിനായി!

മോഹൻലാൽ ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നൊരു വാർത്തയാണ് മലയാള സിനിമാ ലോകത്ത് നിന്നും ...

Widgets Magazine