സര്‍ക്കാര്‍ വൃദ്ധസദനത്തിലെ കൂട്ടമരണം; അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകി

Sumeesh| Last Modified തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (19:31 IST)
മലപ്പുറം: തവനൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിക്കാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശം നൽകിയിരിക്കുന്നത്.

തവനൂരിലെ വൃദ്ധസദനത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ നാല് പേരാണ് മരിച്ചത്. ഇന്നലെ ഒരാളും ഇന്ന് പുലർച്ചയോടെ മൂന്ന് പേരും മരിച്ചു. കാളിയമ്മ, വേലായുധന്‍, കൃഷ്ണമോഹന്‍ എന്നിവരാണ് ഇന്ന് മരിച്ചവർ. വാര്‍ദ്ധക്യസഹജമായ അസുഖമാണ് മരണ കാരണം എന്നാണ് വൃദ്ധസദനം അതികൃതരുടെ വിശദീകരണാം

അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി. വൃദ്ധസദനത്തിലെ മരണങ്ങള്‍ ആരെയും അറിയിക്കുന്നില്ലെന്നും തിടുക്കത്തിൽ സംസ്‌കരിക്കാൻ കൊണ്ടുപോവുകയാണ് ചെയ്യുന്നത് എന്നുമാണ് നാട്ടുകാരുടെ ആരോപണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :