ചൈനയിൽ അച്ഛനും അമ്മയും മരിച്ച് നാലുവർഷങ്ങൾക്ക് ശേഷം കുഞ്ഞ് പിറന്നു !

തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (18:10 IST)

മാതാപിതക്കൾ ആക്സിഡന്റിൽ മരിച്ച് നലു വർഷങ്ങൾക്ക് ശേഷം കുഞ്ഞു പിറന്നു എന്നു കേൾക്കുമ്പൊൾ അത്ഭുതം തോന്നിയേക്കാം. എന്നാൽ സത്യമാണ്. ഇരുവരും കുഞ്ഞ് പിറക്കാനായി ചികിത്സ നടത്തിയിരുന്ന ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ബീജം മറ്റൊരു സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചുള്ള ചികിത്സ വിജയം കണുകയായിരുന്നു.
 
2013ലാണ് ദമ്പതികൾ കാർ അപകടത്തിൽ മരിക്കുന്നത്. തുടർന്ന് ഇവരുടെ മാതാപിതാക്കൾ നിണ്ട കാലം നിയമ പോരാട്ടം നടത്തിയ ശേഷമണ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ബീജം ഉപയോഗിക്കാൻ അനുവാദം ലഭിച്ചത്. എന്നാൽ അതുകൊണ്ടു മത്രം തീരുന്നതായിരുന്നില്ല പ്രശ്നങ്ങൾ.
 
ഗർഭപാത്രം വാടകക്കെടുക്കുന്നത് ചൈനയി നിയമ പരമായി അനുവദനിയമല്ല എന്നത് വീണ്ടും പ്രശ്ശനങ്ങൾ സൃഷ്ടിച്ചു. ഇതോടെ ഇവർ ഒരു ഏജൻസി വഴി ലാവോസിൽ നിന്നും ഒരു യുവതിയെ ഗർഭം ധരിക്കാൻ കണ്ടെത്തി. എന്നാൽ ലിക്വിഡ് നൈട്രജനിൽ സൂക്ഷിച്ചിരിക്കുന്ന ബീജം പക്ഷേ ലാവോസിലെത്തിക്കാൻ ഒരു വിമാനക്കമ്പനിയും തയ്യാറായില്ല.
 
പക്ഷേ തോറ്റുകൊടുക്കാൻ മരണപ്പെട്ട ദമ്പതികളുടെ മാതാപിതാക്കൾ തയ്യാറയിരുന്നില്ല. കാർ മാർഗ്ഗം ഇത് ലവോസിൽ എത്തിക്കുകയും ബീജം യുവതിയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയും ചയ്തു. എന്നാൽ യുവതി പ്രസവിച്ചത് ലാവോസിലല്ല. ലാവോസിൽ നിന്നും ചൈനയിലെത്തിയാണ് യുവതി ടീയാൻഷിയാനെ പ്രസവിച്ചത്.  
 
കുഞ്ഞ് ജനിച്ചതോടെ കുട്ടിയുടെ പൌരത്വത്തിലായി അടുത്ത പ്രശ്നം. എന്നാൽ കുട്ടിയുടെ പൌരത്വംതെളിയിക്കാനായി ദമ്പതികളുടെ മാതാപിതാക്കൾ ഡി എൻ എ നൽകി തങ്ങളുടെ രക്തത്തിൽ പിറന്ന പേരക്കുട്ടി തന്നെയാണ് ടീയാൻഷിയാൻ എന്ന് തെളിയിക്കാനുള്ള പരിശ്രമത്തിലാണ്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ചന്ദ്രോപരിതലത്തിൽ സായിബാബയുടെ രൂപം തെളിഞ്ഞതായി വ്യജപ്രചരണം

ഭുവനേശ്വർ: ചന്ദ്രോപരിതലത്തിൽ സത്യസായി ബാബയുടെ രൂപം തെളിഞ്ഞതയി വ്യാപക പ്രചരണം. ബുധനാഴ്ച ...

news

ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി

ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ കോടതി വ്യാഴഴ്ചത്തേക്ക് മാറ്റി. മുൻ‌കൂർ ജാമ്യാപേക്ഷ ...

news

ഒടുവിൽ സ്റ്റേ നീക്കി; അഭയ മരിച്ച് 26 വർഷങ്ങൾക്ക് ശേഷം കേസിൽ വിചാരണ ഒക്ടോബർ എട്ടിന് ആരംഭിക്കും

സിസ്റ്റർ അഭയ വധക്കേസിൽ ഒക്ടോബർ എട്ടിന് വിചാരണ ആരംഭിക്കും. കേസിന്റെ വിചാരണ നടത്തുന്നതിൽ ...

news

ഫ്രാങ്കോ മുളക്കൽ ഒക്ടോബർ ആറുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ; താൻ ഉപയോഗിച്ച വസ്ത്രങ്ങൾ പൊലീസ് ബലമായി പിടിച്ചെടുത്തുവെന്ന് ബിഷപ്പ്

കന്യാസ്ത്രീയെ പീഡനത്തിരയാക്കിയ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കോടതി റിമാൻഡ് ചെയ്തു, ...

Widgets Magazine