Sumeesh|
Last Updated:
തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (15:21 IST)
ലണ്ടന്‍: ഈ വർഷത്തെ ഏറ്റവും മികച്ച ഫുട്ബോളർ ആരെന്ന് അറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. ഫിഫ ദ ബെസ്റ്റ് പുരസ്കാരങ്ങൾ ഇന്ന് രാത്രി പ്രഖ്യാപിക്കും. ഇന്ത്യൻ സമയം 10.30 ന്
ലണ്ടനിലെ റോയല്‍ ഫെസ്റ്റിവല്‍ ഹാളിലാണ് പുരസ്‌കാര പ്രഖ്യാപന ചടങ്ങ്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റയല്‍ മഡ്രിഡിന്റെ ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ച്, ലിവര്‍പൂളിന്റെ ഈജിപ്ത് താരം മുഹമ്മദ് സല എന്നിവരാണ് ഫിഫ ദ ബെസ്റ്റ് പുരസ്‌കാരത്തിനായി അവസാന മൂന്നില്‍ ഇടം
കണ്ടെത്തിയിരിക്കുന്നത്. 12 വര്‍ഷങ്ങൾക്ക് ശേഷം ഇതാദ്യമായി ലയണല്‍ മെസ്സിക്ക് അവസാന മൂന്നില്‍ ഇടം കണ്ടെത്താതെ പോകുന്നത്.
റയലിന്റെ ബെല്‍ജിയന്‍ താരം തിബോ കുര്‍ട്ട്വോ, ഫ്രാന്‍സിനെ ലോകകപ്പ് വിജയത്തിത്തിൽ നിർണായക പങ്ക് വഹിച്ച ഹ്യൂഗോ ലോറിസ്, ലെസ്റ്റര്‍ സിറ്റിയുടെ ഡാനിഷ് താരം കാസ്പര്‍ ഷ്മീഷെല്‍ എന്നിവരാണ്. മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരത്തിനായി അവസാന മൂന്നിൽ എത്തിയിരിക്കുന്നത്.
മികച്ച പരിശീലകനുള്ള പുരസ്കാരത്തിന് സ്ലാട്ട്‌കോ ഡാലിച്ച്, ദിദിയര്‍ ദെഷാംപ്‌സ്, സിനദിന്‍ സിദാന്‍ എന്നിവരാണ് അവസാന പരിഗണനയിൽ. മികച്ച വനിതാ താരം, പരിശീലക, മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ്, ഫെയര്‍പ്ലേ അവാര്‍ഡ്, ഫാന്‍ അവാര്‍ഡ് എന്നീ പുരസ്കാര ജേതക്കളെയും ഇന്നുതന്നെ
അറിയാം.