ജോയ് തോമസിനെതിരെ രണ്ടുകോടി ആവശ്യപ്പെട്ട് അനില്‍കുമാറിന്റെ വക്കീല്‍നോട്ടീസ്

തിരുവനന്തപുരം| JOYS JOY| Last Modified ശനി, 26 സെപ്‌റ്റംബര്‍ 2015 (16:39 IST)
കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ ജോയ് തോമസിനെതിരെ കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി അനില്‍ കുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചു. രണ്ടുകോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് അനില്‍കുമാര്‍ വക്കീല്‍നോട്ടീസ് അയച്ചിരിക്കുന്നത്.

അഴിമതി നടത്താന്‍ പ്രേരിപ്പിച്ചുവെന്ന ആരോപണത്തിലാണ് അനില്‍കുമാര്‍ ജോയ് തോമസിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ജോയ് തോമസുമായി സംസാരിച്ചിട്ട് പോലുമില്ലെന്ന് അനില്‍ കുമാര്‍ പറഞ്ഞു.

അതേസമയം, അഴിമതിക്കാരെ മന്ത്രി സംരക്ഷിക്കുകയാണെന്നും അനില്‍ കുമാര്‍ ആരോപിച്ചു. ക്രമക്കേടുകാര്‍ക്ക് എതിരെ മന്ത്രിയുടെ കൈയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് ഉണ്ട്. കണ്‍സ്യൂമര്‍ ഫെഡ് അഴിമതി സി ബി ഐ അന്വേഷിക്കണമെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അനില്‍ കുമാര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :