കണ്‍സ്യൂമര്‍ ഫെഡ്‌ ചെയര്‍മാന്‍ ജോയ്‌ തോമസിനെ മാറ്റേണ്‌ട സാഹചര്യമില്ലെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം| Last Updated: ശനി, 12 സെപ്‌റ്റംബര്‍ 2015 (14:21 IST)
കണ്‍സ്യൂമര്‍ ഫെഡ്‌ ചെയര്‍മാന്‍ ജോയ്‌ തോമസിനെ തല്‍സ്ഥാനത്തു നിന്നും മാറ്റേണ്‌ട സാഹചര്യം നിലവിലില്ലെന്ന്‌ കെ മുരളീധരന്‍ എംഎല്‍എ. ചെയര്‍മാനെതിരേ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചു അന്വേഷണം നടക്കട്ടെയെന്നും അന്വേഷണത്തില്‍ കുറ്റക്കാരനെന്ന്‌ കണ്‌ടെത്തിയാല്‍ മാത്രം നടപടി മതിയെന്നും കെ.മുരളീധരന്‍ പറഞ്ഞു.

കണ്‍സ്യൂമര്‍ ഫെഡ്‌ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ജോയി തോമസിനെ മാറ്റണമെന്ന്‌
ആവശ്യപ്പെട്ട്
കെപിസിസി പ്രസിഡന്റ്
വിഎം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. കത്തില്‍ നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്നയാളാണ്‌ ജോയ്‌ തോമസെന്നും അതിനാല്‍ സ്ഥാനത്തു നിന്നും മാറ്റണമെന്നുമാണ്‌ സുധീരന്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെ മുരളീധരന്‍ എംഎല്‍എയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :