കണ്‍സ്യൂമര്‍ഫെഡ് വിവാദം അടഞ്ഞ അദ്ധ്യായം: തച്ചങ്കരി

കണ്‍സ്യൂമര്‍ഫെഡ് വിവാദം , ടോമിന്‍ ജെ തച്ചങ്കരി , ജോയ് തോമസ്
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (13:24 IST)
കണ്‍സ്യൂമര്‍ഫെഡ് വിവാദം അടഞ്ഞ അദ്ധ്യായമെന്ന് ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. അതേക്കുറിച്ച് ഇനി പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നവംബര്‍ അവസാനത്തോടുകൂടി പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂര്‍ത്തിയാകുമെന്നും തച്ചങ്കരി പറഞ്ഞു.

തച്ചങ്കരിക്ക് പകരക്കാരനായി കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത ജോയ് തോമസ് കോണ്‍ഗ്രസിലെ അധികാര വടം വലിയില്‍ പെട്ടിരിക്കുകയാണ്. ജോയ് തോമസിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്ത് നല്‍കിയിരിക്കുകയാണ്.

എന്നാല്‍ താന്‍ രമേശ് ചെന്നിത്തല പ്രത്യേകം പറഞ്ഞതിനാലാണ് താന്‍ ഈ സ്ഥാനം ഏറ്റെടുത്തതെന്നും ജോയ് തോമസ് പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാല്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും പുറത്തുപോകാന്‍ തയ്യാറാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :