ഇന്ത്യ കണ്ട മികച്ച അഭിനേതാവാണ് മോഹന്‍‌ലാല്‍, മമ്മൂട്ടി ആരാധകർ പോലും ഇത് സമ്മതിക്കും’; ജോയ് മാത്യു

ഇന്ത്യ കണ്ട മികച്ച അഭിനേതാവണ് മോഹന്‍‌ലാല്‍, മമ്മൂട്ടി ആരാധകർ പോലും ഇത് സമ്മതിക്കും’; ജോയ് മാത്യു

Mohanlal , joy mathew , Cinema , മോഹന്‍‌ലാല്‍ , ജോയ് മാത്യു , സിനിമ , പുരസ്‌കാരം , മമ്മൂട്ടി
തിരുവനന്തപുരം| jibin| Last Updated: വെള്ളി, 27 ജൂലൈ 2018 (11:39 IST)
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ നിന്നും മുഖ്യാതിഥിയായ മോഹൻലാലിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട സംസ്‌കാരിക പ്രവര്‍ത്തകരെ പരിഹസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യൂ.

ഏതെങ്കിലും ജാതിയുടെ അച്ചാരം വാങ്ങി ജീവിക്കുന്ന ആളാണ് മോഹൻലാലെന്ന് താൻ കരുതുന്നില്ലെന്നും ഇന്ത്യ കണ്ട മികച്ച ഒരു അഭിനേതാവണ് അദ്ദേഹമെന്ന് മമ്മൂട്ടി ആരാധകർ പോലും സമ്മതിക്കുമെന്നും ജോയ് മാത്യൂ തന്റെ ഫേ‌സ് ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.

ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

മുൻപേ ഞാൻ പറഞ്ഞകാര്യമാണ്.

മൂന്നുതരത്തിലാണുള്ളത് .GOOD BAD AND FRAUD (നല്ലത് ,ചീത്ത ,വ്യാജൻ )നല്ലതും ചീത്തയും തിരിച്ചറിയാൻ എളുപ്പം സാധിക്കും എന്നാൽ വ്യാജനെ തിരിച്ചറിയാൻ വലിയ പാടാണ് .അവർ പല രൂപത്തിലും ജാതിയിലും അവതരിക്കും .പലവിധ കോപ്ലെസുകളുടെ കൂടാരങ്ങളിലായിരിക്കും താമസം. അതുപോലെ വിവിധങ്ങളായ മാറാ -കോമ്പ്ലക്സ്‌കൾ(uncurable complexes) പേറുന്ന മറ്റുള്ളവരെ ആകർഷിക്കാനും ഇവർ മിടുക്കരാണ്.അവരിലും ക്രമേണ വ്യാജത്വം എന്ന മരുന്ന് കുത്തിക്കയറ്റാൻ പറ്റിയ മെഡിക്കൽ വിദ്യാഭ്യാസംവരെ ഇവർ നേടിയിരിക്കും.എന്നാൽ അങ്ങിനെ നേടിയെടുത്ത ജോലി ചെയ്യുവാൻ ഇങ്ങനെയുള്ളവർ താൽപ്പര്യം കാണിക്കില്ല. പകരം പെട്ടെന്ന് പ്രശസ്തി പദവി എന്നിവ തരപ്പെടുത്താൻ ജീവിതം പാഴാക്കും. മനസ്സമാധാനത്തോടെ വ്യാജന്മാർക്ക് ഉറക്കം വരില്ലത്രേ .അങ്ങിനെ വരുമ്പോഴാണ് അവർ വ്യാജ സിനിമ ഉണ്ടാക്കുക.അത്തരം വ്യാജ സിനിമകൾ(ജീവിതവുമായോ കലയുമായോ യാതൊരു ബന്ധവും ഇല്ലാത്തതിനെയാണല്ലോ വ്യാജം എന്ന് പറയുക)ജനം തള്ളിക്കളയുമ്പോൾ ഇവർക്ക് ഹാലിളകും.പിന്നെയുള്ളത് അവാർഡ് കമ്മിറ്റിയിൽ കയറിക്കൂടുകയാണ്,വ്യാജന്മാരെ തുണക്കാനും അല്ലാത്തവരെ തകർക്കാനുമാണല്ലോ ജൂറികൾ.ആരെങ്കിലും ഇവരുടെ കൊള്ളരുതായ്മകളെ എതിർത്തലോ ജാതിപറഞ്ഞ് ആക്ഷേപിച്ചു എന്നും പറഞ്ഞു കേസ് കൊടുക്കും,അത് പത്രവാർത്തയാക്കും, എഫ് ബിയിൽ പോസ്റ്റിടും അതിനെ തുണക്കാൻ വക്ക് പൊട്ടിയ ചില വ്യാജ ബുജികളും സ്തുതിയന്മാരും ഉണ്ടാകും.
എന്നാൽ കേസ് എടുത്ത കോടതി തെളിവ് ചോദിച്ചാലോ ഹാജരാകാതെ മുങ്ങി നടക്കും.കാരണം തെളിവ് ഉണ്ടെങ്കിലല്ലേ ഹാജരാക്കാൻ പറ്റൂ.
മോഹൻലാൽ എന്ന നടൻ ഏതെങ്കിലും ജാതിയുടെ അച്ചാരം പറ്റി ജീവിക്കുന്ന ആളാണെന്ന് ഞാൻ കരുതുന്നില്ല.അദ്ദേഹം ഭാരതം കണ്ട മികച്ച ഒരഭിനേതാവാണ് എന്ന കാര്യം മമ്മുട്ടി ആരാധകർപോലും സമ്മതിച്ചുതരും .
പക്ഷെ വ്യാജന്മാർ സമ്മതിച്ചുതരില്ല .അവർ വ്യാജ ഒപ്പുകൾ സംഘടിപ്പിച്ച് രേഖയുണ്ടാക്കും.അത് അവർക്ക് എളുപ്പവുമാണ് കാരണം വ്യാജ സിനിമ ഉണ്ടാക്കുന്നവർക്കാണോ വ്യാജ രേഖ നിർമ്മിക്കാൻ പ്രയാസം! .
വ്യാജ രേഖ ചമച്ച് ഗവർമെന്റിനെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് കേട്ടിട്ടുണ്ട് .എന്നിട്ടും വ്യാജന്മാരെ ചലച്ചിത്ര അക്കാദമി അവാർഡ് കമ്മിറ്റി തുടങ്ങിയ ഗവർമെന്റ് സ്ഥാപനങ്ങളിൽ തുടരാൻ അനുവദിക്കുന്ന സർക്കാർ നയത്തിലും എനിക്ക് അത്ഭുതമില്ല. അങ്ങകലെ ഇറ്റലിയിൽവരെപോയി കടൽകൊലയാളികളെ (ആ കേസ് എവിടെമ വരെയായി വരെയായി എന്നത് ഇറ്റലിക്കാരോട്തന്നെ ചോദിക്കണം ) കൊണ്ടുവരാൻ കെൽപ്പുള്ള കേരളാപോലീസിന് ജലന്ധർ വരെ പോകുവാൻ ഇനിയും വണ്ടികിട്ടാത്ത സ്ഥിതിക്ക് വ്യാജന്മാർക്ക് എന്ത് പേടിക്കാൻ ?
അപ്പോൾ പറഞ്ഞുവന്നതിന്റെ സാരം ഇതാണ്
സിനിമ മൂന്നുതരമേ ഉള്ളൂ
നല്ലത് ,ചീത്ത പിന്നെ വ്യാജൻ

Good Bad and Fraud


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ അനിയനെ തിരഞ്ഞു; അനിയന്‍ ...

ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ അനിയനെ തിരഞ്ഞു; അനിയന്‍ മരിച്ച നിലയില്‍
ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ നടത്തിയ തിരച്ചിലില്‍ അനിയനെ മരിച്ച നിലയില്‍ കണ്ടെത്തി. ...

കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട ...

കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവം:  സ്ഥലത്തെത്തിയ എംവി ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു
കാട്ടാന ആക്രമണത്തില്‍ ആറളത്ത് ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്ഥലത്തെത്തിയ ...

മതവിദ്വേഷ പരാമര്‍ശ കേസ്: പിസി ജോര്‍ജിനെ ജയിലിലേക്ക് മാറ്റും

മതവിദ്വേഷ പരാമര്‍ശ കേസ്: പിസി ജോര്‍ജിനെ ജയിലിലേക്ക് മാറ്റും
മതവിദ്വേഷ പരാമര്‍ശ കേസില്‍ ബിജെപി നേതാവും മുന്‍ പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജിനെ ...

രാജ്യത്ത് ആദ്യമായി ജില്ലാ ആശുപത്രികളിൽ ഫാറ്റി ലിവർ ...

രാജ്യത്ത് ആദ്യമായി ജില്ലാ ആശുപത്രികളിൽ ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിക്കുന്നതായി ആരോഗ്യവകുപ്പ്
മദ്യപാനം, മരുന്നുകളുടെ ദുരുപയോഗം തുടങ്ങിയവയാണ് ഫാറ്റി ലിവറിന് കാരണമെന്ന് പലരും ...

ട്രംപ് തുടങ്ങിവെച്ച താരിഫ് ഭീഷണിയുടെ അലയൊലി തീരുന്നില്ല, ...

ട്രംപ് തുടങ്ങിവെച്ച താരിഫ് ഭീഷണിയുടെ അലയൊലി തീരുന്നില്ല, ആശങ്കകളിൽ തകർന്ന് ഓഹരിവിപണി
സെന്‍സെക്‌സ് 800 പോയിന്റിലേറെ ഇടിഞ്ഞ് 74,509 നിലവാരത്തിലെത്തി. നിഫ്റ്റി 226 പോയിന്റ് ...