പൃഥ്വിരാജിന് മോഹന്‍ലാലിനെ സംവിധാനം ചെയ്യാമെങ്കില്‍ ദിലീപിന് മമ്മൂട്ടിയെ ആയിക്കൂടേ?

ദിലീപ്, മമ്മൂട്ടി, പൃഥ്വിരാജ്, ലൂസിഫര്‍, മോഹന്‍ലാല്‍, ഉദയ്കൃഷ്ണ, Dileep, Mammootty, Prithviraj, Lucifer, Mohanlal, Udaykrishna
BIJU| Last Modified വ്യാഴം, 26 ജൂലൈ 2018 (15:27 IST)
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറിന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ പൊളിറ്റിക്കല്‍ ത്രില്ലറില്‍ ഇന്ദ്രജിത്ത്, മുരളി ഗോപി, മഞ്ജു വാര്യര്‍ തുടങ്ങിയ വന്‍ താരനിരയുണ്ട്. മുരളി ഗോപിയുടേതാണ് തിരക്കഥ. മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു സൂപ്പര്‍സ്റ്റാറായ പൃഥ്വി സംവിധാനം ചെയ്യുന്നു എന്നത് തന്നെയാണ് ലൂസിഫറിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

അടുത്തകാലത്ത് മറ്റൊരു വാര്‍ത്ത ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ജനപ്രിയനായകന്‍ ദിലീപ് സംവിധായകനാകുന്നു എന്നും ആദ്യചിത്രത്തില്‍ നായകനാകുന്നത് മമ്മൂട്ടിയാണെന്നുമായിരുന്നു ആ വാര്‍ത്ത. ഈ സിനിമയ്ക്കായി പ്രശസ്ത തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണയും സിബി കെ തോമസും വീണ്ടും ഒന്നിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ രചിക്കുന്നതും സംഗീതം നല്‍കുന്നതും നാദിര്‍ഷയായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ അങ്ങനെയൊരു പ്രൊജക്ട് ഇല്ല എന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്.

അത് വെറും റൂമറായിരുന്നു എന്നും ദിലീപ് ഉടന്‍ സംവിധായകനാകുന്നില്ല എന്നുമാണ് ദിലീപിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു സിനിമ യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. സഹസംവിധായകനായി സിനിമാജീവിതം ആരംഭിച്ച ദിലീപിന് ഒരു സിനിമ സംവിധാനം ചെയ്യുന്നത് അത്ര ബുദ്ധിമുട്ടുള്ള ജോലിയല്ല. ഒരു സിനിമയില്‍ പോലും സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടില്ലാത്ത പൃഥ്വിക്ക് മോഹന്‍ലാലിനെ നായകനാക്കി സിനിമ സിനിമ ചെയ്യാമെങ്കില്‍ സഹസംവിധായകനായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച ദിലീപിന് ഒരു മമ്മൂട്ടിച്ചിത്രം ഒരുക്കാനാവില്ലേ എന്നാണ് ദിലീപിന്‍റെയും മമ്മൂട്ടിയുടെയും ആരാധകര്‍ ചോദിക്കുന്നത്.

അങ്ങനെയൊരു പ്രൊജക്ട് ഉടന്‍ സംഭവിക്കട്ടെയെന്നും അതൊരു മാസ് എന്‍റര്‍ടെയ്നറാവട്ടെയെന്നും അവര്‍ ആഗ്രഹിക്കുന്നു. ഒപ്പം - സിബി കെ തോമസ് ടീം ഈ സിനിമയുടെ തിരക്കഥ ഒരുക്കുക കൂടി ചെയ്താല്‍ അതിനേക്കാള്‍ ആവേശകരമായ ഒരു വാര്‍ത്ത വേറെയുണ്ടാവില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :