നടന്‍ ജോജുവിനെതിരായ ആക്രമണം പാര്‍ട്ടി അന്വേഷിക്കുമെന്ന് കെസി വേണുഗോപാല്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 1 നവം‌ബര്‍ 2021 (16:49 IST)
നടന്‍ ജോജുവിനെതിരായ ആക്രമണം പാര്‍ട്ടി അന്വേഷിക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ആക്രമണം കോണ്‍ഗ്രസ് രീതിയല്ലെന്നും സമരം കൊണ്ടുണ്ടായ ബുദ്ധിമുട്ട് ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സമരത്തോട് എതിരഭിപ്രായമുള്ളവര്‍ കേന്ദ്ര സര്‍ക്കാരിന്റെ കൊള്ളയെക്കുറിച്ചും അഭിപ്രായം പറയണമെന്നും കെ സി വേണുഗോപാല്‍.

കോണ്‍ഗ്രസ്സിന്റെ വഴി തടയിലിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു മദ്യപിച്ചിട്ടില്ലെന്ന് പരിശോധനാ ഫലം പുറത്തുവന്നു. ജോജു മദ്യപിച്ചെന്നാ
യിരുന്നു കോണ്‍ഗ്രസ്സിന്റെ ആരോപണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :