വീട്ടിലിരിക്കുന്ന അപ്പനേയും അമ്മയേയും തെറി വിളിച്ചത് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍, ഞാന്‍ മദ്യപിച്ചിട്ടില്ല: ജോജു ജോര്‍ജ്

രേണുക വേണു| Last Modified തിങ്കള്‍, 1 നവം‌ബര്‍ 2021 (13:18 IST)

സിനിമാ നടനായല്ല സാധാരണ ഒരു പൗരനായാണ് കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ചതെന്ന് നടന്‍ ജോജു ജോര്‍ജ്. താന്‍ മദ്യപിച്ചിട്ടില്ലെന്നും കോണ്‍ഗ്രസിലെ വനിതാ നേതാക്കളോട് മോശമായി സംസാരിച്ചിട്ടില്ലെന്നും ജോജു പറഞ്ഞു. മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും അല്ല താന്‍ പറഞ്ഞതെന്നും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന പരിപാടിക്കെതിരെയാണ് താനെന്നും ജോജു വ്യക്തമാക്കി. കോണ്‍ഗ്രസിലെ ചില പ്രമുഖ നേതാക്കള്‍ തന്റെ അപ്പനേയും അമ്മയേയും പോലും ചീത്ത വിളിച്ചെന്നും ജോജു ആരോപിച്ചു. തന്നോട് ദേഷ്യമുണ്ടെങ്കില്‍ തന്നെ അടിക്കുകയോ ചീത്ത വിളിക്കുകയോ ചെയ്യാം. എന്തിനാണ് വീട്ടിലിരിക്കുന്ന അപ്പനേയും അമ്മയേയും ചീത്ത വിളിക്കുന്നതെന്നും ജോജു ചോദിച്ചു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :