രേണുക വേണു|
Last Modified തിങ്കള്‍, 1 നവംബര്‍ 2021 (13:27 IST)
നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചാണ് പ്രശ്‌നം ഉണ്ടാക്കിയതെന്ന കോണ്‍ഗ്രസ് വാദം പൊളിഞ്ഞു. ജോജുവിനെ ആശുപത്രിയില്‍ കൊണ്ടുവന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ജോജു മദ്യപിച്ചിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. താന്‍ മദ്യപിച്ചിട്ടില്ലെന്നും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നും ജോജു പറഞ്ഞു. തന്റെ വാഹനം തകര്‍ത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ മരട് പൊലീസ് സ്റ്റേഷനിലെത്തി ജോജു പരാതി നല്‍കി.