നടന്‍ ജിഷ്‌ണു അന്തരിച്ചു; മരണം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍‌വച്ച്

രാവിലെ 8.15ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം

ജിഷ്‌ണു രാഘവന്‍ അന്തരിച്ചു, ജിഷ്‌ണു രാഘവന്‍ , മലയാള സിനിമ
കൊച്ചി| jibin| Last Updated: വെള്ളി, 25 മാര്‍ച്ച് 2016 (09:22 IST)
പഴയകാല നടന്‍ രാഘവന്റെ മകനും ചലച്ചിത്രതാരവുമായ ജിഷ്‌ണു രാഘവന്‍ (35) അന്തരിച്ചു. രാവിലെ 8.15ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി കാന്‍‌സര്‍ രോഗബാധിതനായിരുന്ന ജിഷ്‌ണുവിന്റെ ആരോഗ്യനില ഇന്നു രാവിലെ ഗുരുതരമാകുകയും തുടര്‍ന്ന് അന്ത്യം സംഭവിക്കുകയുമായിരുന്നു.

നമ്മള്‍ എന്ന മലയാള ചലച്ചിത്രത്തിലൂടെ ചലച്ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച ജിഷ്‌ണു ഇരുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ കമലിന്റെ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. റെബേക്ക ഉതുപ്പ് കിഴക്കേമലയാണ് അവാസനം അഭിനയിച്ച ചിത്രം. നേരറിയാൻ സിബിഐ, ചക്കരമുത്ത്, ഓർഡിനറി, നിദ്ര തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :