സിന്ധു സൂര്യകുമാറിനോട് മാപ്പ് പറയില്ല; ഒളിച്ചോടാന്‍ ഉദ്ദേശിക്കുന്നില്ല- മേജര്‍ രവി

കേസിനെ നിയമപരാമായി നേരിടുമെന്ന് മേജര്‍ രവി

മേജര്‍ രവി , സിന്ധു സൂര്യകുമാര്‍ , വിവാദ പരാമര്‍ശം , പൊലീസ് കേസ് , മലയാള സിനിമ
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 23 മാര്‍ച്ച് 2016 (17:41 IST)
മാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെതിരായ വിവാദ പരാമര്‍ശങ്ങളില്‍ നയം വ്യക്തമാക്കി നടനും സംവിധായകനുമായ മേജര്‍ രവി. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ സുന്ദുവിനോട് മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ല. സ്‌ത്രീ പീഡനമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നത്‌. കേസിനെ നിയമപരാമായി നേരിടാനാണ് ഒരുങ്ങുന്നത്. അവരുടെ പേരെടുത്ത് പരാമര്‍ശിക്കുക പോലും ചെയ്‌തിട്ടില്ല. ഇത്തരമൊരു കേസ് നല്‍കിയെന്നുവച്ച് ഒളിച്ചോടാനില്ലെന്നും മേജര്‍ രവി പറഞ്ഞു.

സിന്ധു സൂര്യകുമാറിനെതിരെ മോശം പരാമർശം നടത്തിയ മേജർ രവിക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നു. മേജർ രവി അധിക്ഷേപിച്ചതിനെതുടർന്ന് സിന്ധു സൂര്യകുമാർ തിരുവനന്തപുരം റേഞ്ച് ഐജിക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രാഥമിക പരിശോധനയ്‌ക്ക് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

സമ്മതം കിട്ടുമെങ്കിൽ സിന്ധു സൂര്യകുമാറിന്റെ മുഖത്ത് താൻ കാറിത്തുപ്പുമെന്നും ദുര്‍ഗാ ദേവിയെ വേശ്യയെന്നു വിളിച്ചപ്പോള്‍ അത് തെറ്റായി തോന്നാത്ത സ്ത്രീയുടെ വര്‍ഗവും അത് തന്നെയായിരിക്കും. അവരുടെ അമ്മയും വേശ്യയാണെന്നതുകൊണ്ടാണെന്നും തനിക്ക് അതില്‍ യാതൊരു പ്രശ്‌നവുമില്ല എന്നാണ് അവര്‍ സൂചിപ്പിക്കുന്നത്. ഇത്തരക്കാരുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുമെന്നുമായിരുന്നു മേജര്‍ രവി ഒരു പരിപാടിക്കിടെ പ്രസംഗിച്ചത്. ചാനൽ ചർച്ചയ്ക്കിടെ ദുർഗ ദേവിയെക്കുറിച്ച് മോശം പരാമർശം നടത്തിയെന്നാരോപിച്ച് സിന്ധു സൂര്യകുമാറിനു നിരവധി ഭീഷണി കോളുകൾ വന്നിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :