കൊച്ചി|
jibin|
Last Updated:
വെള്ളി, 25 മാര്‍ച്ച് 2016 (19:33 IST)
ജീവിക്കാനാകുമെന്ന പ്രതീക്ഷ ജിഷ്‌ണുവിന് ഉണ്ടായിരുന്നുവെന്ന് നടനും എംപിയുമായ ഇന്നസെന്റ്. നാലുമാസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ വച്ച് കാണുമ്പോള്‍ രോഗം കാരണം അദ്ദേഹത്തിന് ശബ്ദം പോലും ഉണ്ടായിരുന്നില്ല എന്നിട്ടും അതൊന്നും വകവക്കാതെ അദ്ദേഹം എന്നോട് സംസാരിച്ചു. ഇതേ അസുഖമുള്ള ഒരു രോഗിയും ഇത്രത്തോളം ആത്മവിശ്വാസം കാണിക്കുന്നത് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രോഗം ബാധിച്ചിരുന്നെങ്കിലും എപ്പോഴും ഊര്‍ജസ്വലനായാണ് ജിഷ്‌ണു മുന്നോട്ടു പോയിരുന്നത്. നല്ല ആത്മവിശ്വാസവും ഉണ്ടായിരുന്നു. ദൈവം വിളിച്ചാല്‍ എല്ലാവരും പോകണം. ജിഷ്ണുവിന് നേരത്തെ പോകേണ്ടി വന്നതില്‍ വിഷമമുണ്ട്. ആത്മാവിന് നിത്യശാന്തി നേരുന്നു അതല്ലാതെ എനിക്ക് മറ്റൊന്നും പറയാനില്ലെന്നും ഇന്നസെന്റ് പറഞ്ഞു.
പഴയകാല നടന്‍ രാഘവന്റെ മകനായ ജിഷ്‌ണു (35) രാവിലെ 8.15ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിക്കുകയായിരുന്നു. ദീര്‍ഘനാളായി കാന്‍സര്‍ രോഗബാധിതനായിരുന്ന ജിഷ്‌ണുവിന്റെ ആരോഗ്യനില ഇന്നു രാവിലെ ഗുരുതരമാകുകയും തുടര്‍ന്ന് അന്ത്യം സംഭവിക്കുകയുമായിരുന്നു.
നമ്മള്‍ എന്ന മലയാള ചലച്ചിത്രത്തിലൂടെ ചലച്ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച ജിഷ്‌ണു ഇരുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ കമലിന്റെ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. റെബേക്ക ഉതുപ്പ് കിഴക്കേമലയാണ് അവാസനം അഭിനയിച്ച ചിത്രം. നേരറിയാൻ സിബിഐ, ചക്കരമുത്ത്, ഓർഡിനറി, നിദ്ര തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.