ജിഷയുടെ കൊലപാതകം: കംപ്ലയിന്റ്‌ അതോറിറ്റിക്ക്‌ വില കൽപ്പിക്കാതെ പൊലീസ്, വിശദീകരണം നൽകാൻ ഉദ്യോഗസ്ഥർ ഹാജരായില്ല

ജിഷ കൊലക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ പോലീസ്‌ കംപ്ലേയിന്റ്‌സ് അതോറിറ്റിക്ക്‌ മുന്നില്‍ ഹാജരായില്ല. അന്വേഷണത്തിൽ പൊലീസ് വീഴ്ച വരുത്തിയെന്ന പരാതിയിൽ വിശദീകരണം നൽകണമെന്ന അതോറിറ്റിയുടെ ചെയര്‍മാന്‍ ജസ്

കൊച്ചി| aparna shaji| Last Updated: ബുധന്‍, 25 മെയ് 2016 (13:45 IST)
ജിഷ കൊലക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ പോലീസ്‌ കംപ്ലേയിന്റ്‌സ് അതോറിറ്റിക്ക്‌ മുന്നില്‍ ഹാജരായില്ല. അന്വേഷണത്തിൽ പൊലീസ് വീഴ്ച വരുത്തിയെന്ന പരാതിയിൽ വിശദീകരണം നൽകണമെന്ന അതോറിറ്റിയുടെ ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പിന്റെ നിർദേശമാണ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ തള്ളിയത്.

അതോറിറ്റിക് ഇങ്ങനെ വിളിച്ച് വരുത്താൻ അധികാരമില്ലെന്നാണ് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്. പൊലീസിന്റെ ഈ തീരുമാനത്തെ രൂക്ഷമായി വിമർശിക്കുകയാണ് അതോറിറ്റി. ഈ സാഹചര്യത്തിൽ അടുത്ത മാസം രണ്ടിനു നിർബന്ധമായും ഹാജരാകണമെന്നും അതോറിറ്റി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

രാജ്യത്തെ നടുക്കിയ അരുംകൊല കുറുപ്പുംപടി പൊലീസ്‌ എസ്‌ഐ മുതല്‍ മുതല്‍ റേഞ്ച്‌ ഐജി വരെയുള്ളവര്‍ അഞ്ച്‌ ദിവസം നിയമ വിരുദ്ധമായി മൂടിവെച്ചുവെന്നായിരുന്നു പൊലീസ്‌ കംപ്ലയിന്റ്‌ അതോറിറ്റിക്ക്‌ ലഭിച്ച പരാതി. കൂടാതെ, ജിഷയുടെ മാതാവിന്റെ അനുവാദമില്ലാതെയാണ്‌ മൃതദേഹം കത്തിച്ചതെന്നും, ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ്‌ ഗുരുതര വീഴ്‌ച വരുത്തിയെന്നും കംപ്ലയിന്റ്‌ അതോറിറ്റി കണ്ടെത്തി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :