ജെസ്‌നയുടെ സുഹൃത്തിനെ നുണപരിശോധനക്ക് വിധേയനാക്കും

Sumeesh| Last Modified തിങ്കള്‍, 11 ജൂണ്‍ 2018 (14:54 IST)
മുക്കോട്ടുതറയിൽ നിന്നും കാണാതായ ജെസ്‌ന മറിയം ജെയിംസിനെ കണ്ടെത്തുന്നതിന്റെ ഭാഗമായി സുഹൃത്തിനെ നുണ പരിശോധനക്ക് വിധേയനാക്കാൻ പൊലീസ് തയ്യാറെടുക്കുന്നു. ഈ സുഹൃത്തിന്റെ ഫോണിലേക്ക് ആയിരത്തിലേറെ തവണ ജെസ്‌ന വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി.

പൊലീസ് അന്വേഷണത്തോട് പൂർണമായി സഹകരിക്കും എന്നും. ആവശ്യമെങ്കിൽ നാർകോ ആനാലിസിസ് ടെസ്റ്റ് ഉൾപ്പടെയുള്ളവക്ക് തയ്യാറാണെന്നും ജെസ്നയുടെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം ജെസ്‌നയെ കണ്ടെത്തുന്നതിനായി ലഭിക്കുന്ന എല്ലാ വിവരങ്ങളും പരിശോധിക്കുന്നുണ്ടെന്നും ആരേയും ചോദ്യം ചെയ്യലിൽ നിന്നും ഒഴിവാക്കിയിട്ടില്ലെന്നും പത്തനംതിട്ട ജില്ല പൊലീസ് മേധാവി ടി നാരയാണൻ വ്യക്തമാക്കി.

ഇതിനിടെ ജെസ്നയെ കാണാതായി മൂന്നു ദിവസം പിന്നിട്ട് പെൺകുട്ടിയെ ചെന്നൈ അയനാപുരത്ത് കണ്ടതായുള്ള വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചു. അയനാപുരത്തെ വെള്ളല സ്ട്രീറ്റിലെ കടയിൽ വച്ച് പെൺകുട്ടി ഫോൺ ചെയ്തിരുന്നതായി കടയുടമയും സമീപവാസിയായ മലയാളിയും പൊലീസിൽ അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :