Last Modified വ്യാഴം, 16 ഏപ്രില്‍ 2015 (14:26 IST)
സെന്‍സര്‍ ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റുള്ള ചിത്രം പ്രദര്‍ശിപ്പിച്ചതിന് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ജയ് ഹിന്ദ് ചാനലിന് വിലക്ക്. ഒരു ദിവസത്തെ സംപ്രേക്ഷണത്തിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ സമയത്തേക്കാണ്
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ചാനലിന് വിലക്ക് ഏര്‍പ്പെടുത്തി ഉത്തരവിട്ടിരിക്കുന്നത്.
ഓഗസ്റ്റ് 27ന് രാത്രി 10 മണിയ്ക്കാണ് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഹായ് ഹരിതേ എന്ന സിനിമ ചാനലില്‍ പ്രദര്‍ശിപ്പിച്ചത്. 1952ലെ സിനിമാട്ടോഗ്രാഫ് നിമയത്തിലെ വകുപ്പ് 6(1) എന്‍)ന്റെയും പൊതുപ്രദര്‍ശനം അനുവദിനം വിലക്കിയുള്ള റൂള്‍ 6(1)(ഒ)യുടെ ലംഘനമാണ് സിനിമ പ്രദര്‍ശിപ്പിച്ചതിലൂടെ ചാനല്‍ നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്.
കെപിസിസിയുടെ ഔദ്യോഗിക ചാനലാണ് ജയ്ഹിന്ദ്. പ്രസിഡന്റ് കെപിസിസി അധ്യക്ഷനാണ്. ചാനലിന്റെ മാനേജിങ് ഡയറക്ടര്‍ കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസ്സനാണ്. കെപി മോഹനനാണ് ചാനല്‍ സിഇഒയും എഡിറ്ററും.